"ദൂരദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== ഇന്ത്യ മുഴുവന്‍ ==
 
ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം [[1982|1982-ല്‍]] ആരംഭിച്ചു. ഇതേ വര്‍ഷം കളര്‍ ടി.വി.കള്‍ [[ഇന്ത്യ|ഇന്ത്യന്‍]] വിപണിയില്‍ ലഭ്യമായി. 1982-ലെ [[സ്വാതന്ത്ര്യ ദിന]] പരേഡും [[ഏഷ്യാഡും]] കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു. [[രാമായണം]], [[മഹാഭാരതം]], ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എണ്‍പതുകളെ ദൂരദര്‍ശന്‍ കീഴടക്കി. [[രാമായണം]] കാണുവാന്‍ ഗ്രാമങ്ങള്‍ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പില്‍ ഇരിക്കാറും ടി.വി.യെ പുഷ്പാര്‍ച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം{{fact}}. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ജനങ്ങള്‍ക്കു അതു സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദര്‍ശന്‍. രംഗോളി, [[ചിത്രഹാര്‍]], തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികള്‍ ആണ്.
 
ഇന്ന് [[ഇന്ത്യ|ഇന്ത്യയിലെ]] 90% നു മുകളില്‍ ആളുകള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേശിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ദൂരദര്‍ശന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
"https://ml.wikipedia.org/wiki/ദൂരദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്