"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
== പേരിനു പിന്നില്‍ ==
[[സൊറോസ്ട്രിയന്‍ മതം|സൊറോസ്ട്രിയരുടെ]] വേദഗ്രന്ഥമായ [[അവെസ്ത|അവെസ്തയില്‍]] '''ആര്യാനാം വേജാഹ്''' (Ariyanam Vaejah) എന്നാണ്‌ ജനങ്ങള്‍ അവരുടെ ആദ്യകാലവാസസ്ഥലത്തെ പരാമര്‍ശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കുന്ന രീതിയിലാണ്‌ ആര്യന്‍ എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതെന്നു കരുതുന്നു. മദ്ധ്യകാല പേര്‍ഷ്യനില്‍ ആര്യാനാം വേജാഹ് എന്നത് '''എറാന്‍ വേജ്''' എന്നായി മാറി. ഇതില്‍ നിന്നാണ് ഇറാന്‍ എന്ന വാക്ക് ഉല്‍ഭവിക്കപ്പെട്ടത്<ref name=afghans4/>. എന്നാല്‍ അവെസ്തയില്‍ പരാമര്‍ശിക്കപ്പെടുന്ന ആര്യാനാം വേജ് സമര്‍ഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം<ref name=afghans6>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6 - Scythian Horsemen|pages=91-93|url=}}</ref>‌ എന്ന് വില്ലെം വോളീസാങ്ങ് എന്ന ചരിത്രകാരന്‍ കരുതുന്നു.
 
[[ഇറാന്‍]] എന്ന പേരാണ് ആര്യന്‍ എന്നായിത്തീര്‍ന്നതെന്നാണ് [[മാക്സ് മുള്ളര്‍]] അവകാശപ്പെടുന്നത്{{തെളിവ്}}. ഇതിന്റെ മൂലരൂപം ആര്‍ഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവന്‍ അതായത് [[നായാട്ട്|നായാട്ടുകാരേക്കാള്‍]] ശ്രേഷ്ഠനായ കൃഷിക്കാരന്‍ എന്നര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയില്‍ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവര്‍ണ്ണനം വഴി അയ്യ, വര്‍ണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങള്‍ മലയാളത്തില്‍ നടപ്പിലായിട്ടുണ്ട്.
"https://ml.wikipedia.org/wiki/ആര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്