"ലാൽ ബഹാദൂർ ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇതര ഭാഷകളില്‍
(ചെ.) ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും
വരി 21:
}}
 
'''ലാല്‍ ബഹാദൂര്‍ ശാസ്ത്രി'''([[ഒക്ടോബര്‍ 2]], 1904 - [[ജനുവരി 10]], 1966) സ്വതന്ത്ര [[ഇന്ത്യ|ഇന്ത്യയുടെ]] രണ്ടാമത്തെ [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]]. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ''ജയ്‌ ജവാന്‍ ജയ്‌ കിസാന്‍'' എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.
 
== ബാല്യം, സ്വാതന്ത്ര്യസമരം ==
 
ശാസ്ത്രി [[ഉത്തര്‍പ്രദേശ്|ഉത്തര്‍പ്രദേശിഉത്തര്‍പ്രദേശിലെ]]ലെ മുഗള്‍സരയി എന്ന സ്ഥലത്ത് ജനിച്ചു. [[കാശി വിദ്യാപീഠം|കാശി വിദ്യാപീഠത്തില്‍]] പഠിച്ച അദ്ദേഹത്തിന് പഠനശേഷം [[1926]]-ല്‍ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിലും]] [[സത്യാഗ്രഹം|സത്യാഗ്രഹത്തിലും]] പങ്കെടുത്ത അദ്ദേഹം മൊത്തത്തില്‍ ഒന്‍പതു വര്‍ഷത്തോളം [[ഇന്ത്യ]]യുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍‌വാസം അനുഭവിച്ചു. [[1940]]-ല്‍ [[അറസ്റ്റ്]] ചെയ്യപ്പെട്ട അദ്ദേഹത്തിനെ [[1946]]-ലാണ് മോചിപ്പിച്ചത്.
 
== രാഷ്ട്രീയ ജീവിതം ==
 
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് അദ്ദേഹം ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. [[ഗോവിന്ദ് വല്ലഭ് പന്ത്]] ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. [[1951]]-ല്‍ അദ്ദേഹം [[ലോക്സഭ|ലോകസഭയുടെ]]യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് [[ഇന്ത്യന്‍ റയില്‍‌വേ|റയില്‍‌വേ]] മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] അരിയല്ലൂരില്‍ നടന്ന തീവണ്ടി അപകടത്തെത്തുടര്‍ന്ന് രാജിവെച്ചു. അടുത്ത [[പൊതുതിരഞ്ഞെടുപ്പ്|പൊതുതിരഞ്ഞെടുപ്പില്‍]] വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[1961]]-ല്‍ ഗതാഗതമന്ത്രിയായി.
 
== പ്രധാനമന്ത്രിപദത്തിലേക്ക് ==
[[1964]] മെയ് 27-ന് [[ജവഹര്‍ലാല്‍ നെഹറുനെഹ്റു]] അന്തരിച്ചു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ വിടവുസൃഷ്ടിച്ചു. [[കോണ്‍ഗ്രസ്|കോണ്‍ഗ്രസിലെ]] അന്നത്തെ പ്രധാന നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിഅംഗങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെക്കുവാന്‍ കാരണമായി. ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 1964 ജൂണ്‍-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ [[മൊറാര്‍ജി ദേശായി]] പ്രധാനമന്ത്രിയാവുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.
 
ശാസ്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വലിയ ആദരം ശാസ്ത്രി നിലനിര്‍ത്തി. [[ഹരിതവിപ്ലവം]] ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രിയുടെ ജനങ്ങള്‍ക്കിടയിലെ പ്രതിച്ഛായ സഹായിച്ചു. ഇത് പില്‍കാലത്ത് മിച്ചഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി.
വരി 38:
== ഇന്തോ-പാക് യുദ്ധം ==
 
[[കച്ച്]] [[പീഠഭൂമി|പീഠഭൂമിക്കു]] അവകാശവാദം ഉന്നയിച്ചുകൊണ്ട് [[പാക്കിസ്ഥാന്‍]] ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ [[1965]] ആഗസ്തില്‍ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി [[ഹാരോള്‍ഡ് വില്‍‌സണ്‍]] മുന്നോട്ടുവെച്ച ഫോര്‍മുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്ഥാന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാന്‍ വ്യവസ്ഥചെയ്തു. എങ്കിലും പാക്കിസ്ഥാന്റെ യഥാര്‍ത്ഥലക്ഷ്യം [[കശ്മീര്‍]] ആയിരുന്നു. സെപ്റ്റംബര്‍ 1965 ഓടെ ഇന്ത്യാ സര്‍ക്കാരിനെ തകര്‍ക്കുകയും കശ്മീരില്‍ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്ഥാന്‍ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. [[പഞ്ചാബ്|പഞ്ചാബില്‍]] വന്‍‌തോതിലുള്ള [[ടാങ്ക്]] യുദ്ധങ്ങള്‍ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടാ‍ക്കാന്‍ കഴിഞ്ഞെങ്കിലും [[ഇന്ത്യന്‍ സൈന്യം]] പ്രധാ‍നപ്പെട്ട സൈനീക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിര്‍ പിടിച്ചെടുത്തു. അതുപോലെ പാക്കിസ്ഥാനിലെ ഒരു പ്രധാന നഗരമായ [[ലാഹോര്‍]] ഇന്ത്യയുടെ നിരന്തരമായ [[റോക്കറ്റ്]]-[[പീരങ്കി]] ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
 
== താഷ്കന്റ് ==
 
വെടിനിറുത്തല്‍ നിലവില്‍ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. [[1966]] ജനുവരിയില്‍ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ [[റഷ്യ|റഷ്യയിലെ]] [[താഷ്കന്റ്|താഷ്കന്റില്‍]] വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബെക്കിസ്ഥാന്റെ]] ഭാഗമാണ്. റഷ്യന്‍ പ്രധാനമന്ത്രി കോസിഗിന്‍ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാത്രിശാസ്ത്രി പാകിസ്ഥാനുമായി ജനുവരി 10-ന് പ്രശസ്തമായ [[താഷ്കന്റ് കരാര്‍]] ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിക്കുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി.
 
== സ്മാരകം ==
"https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്