"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,493 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
==ജീവിതരേഖ==
[[1957]] [[ഏപ്രില്‍ 2]] ന്‌ സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] കരുവന്നൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. [[തോമസ് ഐസക്ക്]],[[എം.എ. ബേബി]],[[എ.കെ. ബാലന്‍]] എന്നിവര്‍ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവര്‍ത്തകരായിരുന്നു<ref>[മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബര്‍ 27-ഒക്ടോബര്‍ 3]</ref>. [[ബോംബെ|ബോംബെയിലെ]] ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. വിദ്യാര്‍ഥികാലത്തെ സംഘടനാപ്രവര്‍ത്തനം മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതല്‍ [[അരൂര്‍|അരൂരിലെ]] കെല്‍ടോണ്‍ കണ്‍‌ട്രോള്‍സില്‍ ജോലിചെയ്യുന്ന നീലകണ്ഠന്‍ ഇപ്പോള്‍ അവിടുത്തെ ഡെപ്പ്യൂട്ടി ജനറല്‍ മാനാജര്‍ പദവി വഹിക്കുന്നു<ref>http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓണ്‍ലൈന്‍ </ref>. കെല്‍ടോണില്‍ നിന്ന് ലീവ് എടുത്ത് നാലുവര്‍ഷത്തോളം ഗള്‍ഫിലും ജോലിചെയ്തു.
 
പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നീലകണ്ഠന്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠന്‍ ഇപ്പോള്‍ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref>[മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബര്‍ 27-ഒക്ടോബര്‍ 3]</ref>.
 
==കുടുംബം==
10,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479995" എന്ന താളിൽനിന്ന് ശേഖരിച്ചത്