"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
യഹോവയെ മാര്‍ഷന്‍ നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ ദൈവം അവരുടെ പാപങ്ങളുടെ പേരില്‍ വെറുത്തു. പാപികളായ മനുഷ്യര്‍ക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതില്‍ അവന്‍ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയില്‍ നോക്കുമ്പോള്‍, ഇത് ശരിയായ നടപടിയായിരുന്നു. എന്നാല്‍, തന്റെ പുത്രന്‍ യേശു വഴി സ്വയം മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയ സ്വര്‍ഗ്ഗീയപിതാവിന്റെ പ്രവര്‍ത്തികള്‍ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവര്‍ത്തികളും വഴി ആ ദൈവം തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവില്‍ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശില്‍ ബലിയായി നല്‍കി. യേശുവിലൂടെ സ്വയം ബലിയായി നല്‍കുക വഴി, സ്വര്‍ഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.
 
===മാര്‍ഷന്റെ "ബൈബിള്‍"===
 
മാര്‍ഷന്റെ വിശുദ്ധഗ്രന്ഥസംഹിത (Canon) [[ലൂക്കാ അറിയിച്ച സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെ]] ആധാരമാക്കിയ മാര്‍ഷന്റെ തന്നെ സുവിശേഷവും, പൗലോസിന്റെ പത്ത് ലേഖനങ്ങളും ഉള്‍പ്പെട്ടതായിരുന്നു. മറ്റെല്ലാ ലേഖനങ്ങളും പുതിയനിയമത്തിലെ ഇതരസുവിശേഷങ്ങളും അദ്ദേഹം തിരസ്കരിച്ചു.<ref>
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്