"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
മാര്‍ഷനെ "സാത്താന്റെ ആദ്യജാതന്‍" എന്ന് സ്മിര്‍നായിലെ പോളികാര്‍പ്പ് വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. <ref>"ഒരിക്കല്‍ തന്നെ കണ്ടുമുട്ടിയ മാര്‍ഷന്‍ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോള്‍ പോളികാര്‍പ്പ് കൊടുത്ത മറുപടി “സാത്താന്റെ ആദ്യജാതനെന്ന നിലയില്‍ എനിയ്ക്ക് താങ്കളെ അറിയാം” എന്നായിരുന്നു ([http://www.ccel.org/ccel/schaff/anf01.ix.iv.iv.html], ഐറേനിയസ്, ''പാഷണ്ഡതകള്‍ക്കെതിരെ'', III.3.4.).</ref> മാര്‍ഷന്റെ കണക്കറ്റ വിമര്‍ശകരില്‍, സിറിയയിലെ എഫ്രായീം, കോറിന്തിലെ ഡയോണിസിയസ്, അന്ത്യോക്യായിലെ തിയോഫിലസ്, ഗോര്‍ത്തീനയിലെ പീലിപ്പോസ്, റോമിലെ ഹിപ്പോലിറ്റസും റോഡോയും, എഡെസ്സായിലെ ബാര്‍ഡെസാനസ്, അലക്സാണ്ഡ്രിയായിലെ ക്ലെമെന്റ്, ഒരിജന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വലിയ വിമര്‍ശകനായിരുന്ന തെര്‍ത്തുല്യനുപോലും മാര്‍ഷന്റേയോ അനുയായികളുടേയോ സ്വഭാവത്തില്‍ കളങ്കമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "evans"/>
 
 
മാര്‍ഷന്റെ ചില ആശയങ്ങള്‍ പില്‍ക്കാലത്ത് മനിക്കേയന്‍ ചിന്തയിലും, പത്താം നൂറ്റാണ്ടില്‍ ബള്‍ഗേറിയയിലെ ബോഗോമിലുകളുടേയും പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ കാത്താറുകളുടേയും നിലപാടുകളിലും നിഴലിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്