"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
 
മാര്‍ഷന്റെ ജീവിതകാലത്തുതന്നെ അക്കാലത്ത് ചെന്നെത്താവുന്ന സ്ഥലങ്ങളിലൊക്കെ പ്രചരിച്ച മാര്‍ഷന്റെ സഭ കാത്തോലിക സഭയ്ക്ക് വലിയ വെല്ലുവിളിയായി. അതിനെ പിന്തുടര്‍ന്നവരുടെ ബോധ്യങ്ങളുടെ ശക്തി, ഒരു നൂറ്റാണ്ടു കാലം പ്രാബല്യത്തോടെ നിലനില്‍ക്കാന്‍ ആ സഭയെ സഹായിച്ചു. തുടര്‍ന്നുവന്ന നൂറ്റാണ്ടുകളിലും, മുഖ്യസഭയുടെ എതിര്‍പ്പിനേയും, സാമ്രാജ്യത്തിന്റെ ശത്രുതയേയും മറികടന്ന് അത് സാന്നിദ്ധ്യം പ്രകടമാക്കി.<ref name = "evans">ഏണസ്റ്റ് ഇവാന്‍സ്: തെര്‍ത്തുല്യന്‍, ''മാര്‍ഷനെതിരെ'' (ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രെസ്സ്, 1972) - [http://www.tertullian.org/articles/evans_marc/evans_marc_00index.htm E-text of ''Adversus Marcionem''; ഒപ്പം, ഇവാന്‍സിന്റെ തന്നെ "മാര്‍ഷന്‍: സിദ്ധാന്തങ്ങളും സ്വാധീനവും"]</ref>
 
സ്വീകാര്യമായ വിശുദ്ധലിഖിതങ്ങളുടെ ഒരു സമുച്ചയം എന്ന ആശയം ആദ്യം അവതരിപ്പിച്ചതും സ്വന്തമായി അത്തരം ഒരു സമുച്ചയം നിര്‍ദ്ദേശിച്ചയും മാര്‍ഷനാണ്. മതഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ക്രിസ്തീയ ചിന്തയിലും ദര്‍ശനത്തിലും ഇന്നും നിലനില്‍ക്കുന്ന ഒരു വീക്ഷണകോണമാണ് അദ്ദേഹം അങ്ങനെ തുടങ്ങിവച്ചത്. മാര്‍ഷനുശേഷം ക്രിസ്ത്യാനികള്‍, അഗീകൃത ദൈവശാസ്ത്രത്തിന്റെ അളവുകോലുകളുമായി ഒത്തുപോകുന്നവ, പാഷണ്ഡതയെ പ്രോത്സാഹിപ്പിക്കുന്നവ, എന്നിങ്ങനെ പവിത്രരചനകളെ രണ്ടായി തിരിച്ചു. 'കാനന്‍' എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം തന്നെ 'അളവുകോല്‍' എന്നാണ്. ഈ ദ്വന്തവീക്ഷണം, [[ബൈബിള്‍]] എന്ന് പിന്നീട് അറിയപ്പെട്ട ഗ്രന്ഥസമുച്ചയത്തിന്റെ രൂപീകരണത്തെ സഹായിച്ചു. മാര്‍ഷന്റെ "കപടസമുച്ചയം" ആണ് ഔദ്യോഗികസഭയുടെ "നേര്‍സമുച്ചയത്തിന്റെ" രൂപീകരണത്തിന് പ്രേരകമായത്.
 
യേശു സമ്പൂര്‍ണ്ണ മനുഷ്യനും സമ്പൂര്‍ണ്ണദൈവവും ആണെന്ന നിലപാട് ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കുന്ന [[യോഹന്നാന്‍ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷവും മാര്‍ഷന്റെ മിക്കവാറയും ലിഖിതങ്ങളിലും ദര്‍ശനത്തിലും പ്രകടമായ ജ്ഞാനവാദത്തിന്റെ തിരസ്കാരമായിരുന്നു. യേശുവിന്റെ ആത്മാവിന്റെ സ്വഭാവത്തിന് പ്രാധാന്യം കൊടുത്ത അത്മീയസുവിശേഷമെന്ന നിലയില്‍, യോഹന്നാന്റെ സുവിശേഷം [[സമാന്തരസുവിശേഷങ്ങള്‍|സമാന്തരസുവിശേഷങ്ങളില്‍]] നിന്ന് വ്യത്യസ്ഥമാണെന്ന് യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിക്കുന്നുണ്ട്. യേശുവിന്റെ ദ്വന്തസ്വഭാവത്തെക്കുറിച്ച് മാര്‍ഷന്‍ സൃഷ്ടിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിക്കൂടി ആയിരിക്കാം ആ സുവിശേഷം എഴുതപ്പെട്ടത്.
 
മാര്‍ഷനെ "സാത്താന്റെ ആദ്യജാതന്‍" എന്ന് സ്മിര്‍നായിലെ പോളികാര്‍പ്പ് വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. <ref>"ഒരിക്കല്‍ തന്നെ കണ്ടുമുട്ടിയ മാര്‍ഷന്‍ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോള്‍ പോളികാര്‍പ്പ് കൊടുത്ത മറുപടി “സാത്താന്റെ ആദ്യജാതനെന്ന നിലയില്‍ എനിയ്ക്ക് താങ്കളെ അറിയാം” എന്നായിരുന്നു ([http://www.ccel.org/ccel/schaff/anf01.ix.iv.iv.html], ഐറേനിയസ്, ''പാഷണ്ഡതകള്‍ക്കെതിരെ'', III.3.4.).</ref> മാര്‍ഷന്റെ കണക്കറ്റ വിമര്‍ശകരില്‍, സിറിയയിലെ എഫ്രായീം, കോറിന്തിലെ ഡയോണിസിയസ്, അന്ത്യോക്യായിലെ തിയോഫിലസ്, ഗോര്‍ത്തീനയിലെ പീലിപ്പോസ്, റോമിലെ ഹിപ്പോലിറ്റസും റോഡോയും, എഡെസ്സായിലെ ബാര്‍ഡെസാനസ്, അലക്സാണ്ഡ്രിയായിലെ ക്ലെമെന്റ്, ഒരിജന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വലിയ വിമര്‍ശകനായിരുന്ന തെര്‍ത്തുല്യനുപോലും മാര്‍ഷന്റേയോ അനുയായികളുടേയോ സ്വഭാവത്തില്‍ കളങ്കമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "evans"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്