"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
 
സ്വീകാര്യമായ വിശുദ്ധലിഖിതങ്ങളുടെ ഒരു സമുച്ചയം എന്ന ആശയം ആദ്യം അവതരിപ്പിച്ചതും സ്വന്തമായി അത്തരം ഒരു സമുച്ചയം നിര്‍ദ്ദേശിച്ചയും മാര്‍ഷനാണ്. മതഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ക്രിസ്തീയ ചിന്തയിലും ദര്‍ശനത്തിലും ഇന്നും നിലനില്‍ക്കുന്ന ഒരു വീക്ഷണകോണമാണ് അദ്ദേഹം അങ്ങനെ തുടങ്ങിവച്ചത്. മാര്‍ഷനുശേഷം ക്രിസ്ത്യാനികള്‍, അഗീകൃത ദൈവശാസ്ത്രത്തിന്റെ അളവുകോലുകളുമായി ഒത്തുപോകുന്നവ, പാഷണ്ഡതയെ പ്രോത്സാഹിപ്പിക്കുന്നവ, എന്നിങ്ങനെ പവിത്രരചനകളെ രണ്ടായി തിരിച്ചു. 'കാനന്‍' എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം തന്നെ 'അളവുകോല്‍' എന്നാണ്. ഈ ദ്വന്തവീക്ഷണം, [[ബൈബിള്‍]] എന്ന് പിന്നീട് അറിയപ്പെട്ട ഗ്രന്ഥസമുച്ചയത്തിന്റെ രൂപീകരണത്തെ സഹായിച്ചു. മാര്‍ഷന്റെ "കപടസമുച്ചയം" ആണ് ഔദ്യോഗികസഭയുടെ "നേര്‍സമുച്ചയത്തിന്റെ" രൂപീകരണത്തിന് പ്രേരകമായത്.
 
യേശു സമ്പൂര്‍ണ്ണ മനുഷ്യനും സമ്പൂര്‍ണ്ണദൈവവും ആണെന്ന നിലപാട് ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കുന്ന [[യോഹന്നാന്‍ അറിയിച്ച സുവിശേഷം|യോഹന്നാന്റെ സുവിശേഷവും മാര്‍ഷന്റെ മിക്കവാറയും ലിഖിതങ്ങളിലും ദര്‍ശനത്തിലും പ്രകടമായ ജ്ഞാനവാദത്തിന്റെ തിരസ്കാരമായിരുന്നു. യേശുവിന്റെ ആത്മാവിന്റെ സ്വഭാവത്തിന് പ്രാധാന്യം കൊടുത്ത അത്മീയസുവിശേഷമെന്ന നിലയില്‍, യോഹന്നാന്റെ സുവിശേഷം [[സമാന്തരസുവിശേഷങ്ങള്‍|സമാന്തരസുവിശേഷങ്ങളില്‍]] നിന്ന് വ്യത്യസ്ഥമാണെന്ന് യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞന്മാര്‍ പോലും സമ്മതിക്കുന്നുണ്ട്. യേശുവിന്റെ ദ്വന്തസ്വഭാവത്തെക്കുറിച്ച് മാര്‍ഷന്‍ സൃഷ്ടിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിക്കൂടി ആയിരിക്കാം ആ സുവിശേഷം എഴുതപ്പെട്ടത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്