"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
 
മാര്‍ഷന്റെ ജീവിതകാലത്തുതന്നെ അക്കാലത്ത് ചെന്നെത്താവുന്ന സ്ഥലങ്ങളിലൊക്കെ പ്രചരിച്ച മാര്‍ഷന്റെ സഭ കാത്തോലിക സഭയ്ക്ക് വലിയ വെല്ലുവിളിയായി. അതിനെ പിന്തുടര്‍ന്നവരുടെ ബോധ്യങ്ങളുടെ ശക്തി, ഒരു നൂറ്റാണ്ടു കാലം പ്രാബല്യത്തോടെ നിലനില്‍ക്കാന്‍ ആ സഭയെ സഹായിച്ചു. തുടര്‍ന്നുവന്ന നൂറ്റാണ്ടുകളിലും, മുഖ്യസഭയുടെ എതിര്‍പ്പിനേയും, സാമ്രാജ്യത്തിന്റെ ശത്രുതയേയും മറികടന്ന് അത് സാന്നിദ്ധ്യം പ്രകടമാക്കി.<ref>ഏണസ്റ്റ് ഇവാന്‍സ്: തെര്‍ത്തുല്യന്‍, ''മാര്‍ഷനെതിരെ'' (ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രെസ്സ്, 1972) - [http://www.tertullian.org/articles/evans_marc/evans_marc_00index.htm E-text of ''Adversus Marcionem''; ഒപ്പം, ഇവാന്‍സിന്റെ തന്നെ "മാര്‍ഷന്‍: സിദ്ധാന്തങ്ങളും സ്വാധീനവും"]</ref>
 
സ്വീകാര്യമായ വിശുദ്ധലിഖിതങ്ങളുടെ ഒരു സമുച്ചയം എന്ന ആശയം ആദ്യം അവതരിപ്പിച്ചതും സ്വന്തമായി അത്തരം ഒരു സമുച്ചയം നിര്‍ദ്ദേശിച്ചയും മാര്‍ഷനാണ്. മതഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ക്രിസ്തീയ ചിന്തയിലും ദര്‍ശനത്തിലും ഇന്നും നിലനില്‍ക്കുന്ന ഒരു വീക്ഷണകോണമാണ് അദ്ദേഹം അങ്ങനെ തുടങ്ങിവച്ചത്. മാര്‍ഷനുശേഷം ക്രിസ്ത്യാനികള്‍, അഗീകൃത ദൈവശാസ്ത്രത്തിന്റെ അളവുകോലുകളുമായി ഒത്തുപോകുന്നവ, പാഷണ്ഡതയെ പ്രോത്സാഹിപ്പിക്കുന്നവ, എന്നിങ്ങനെ പവിത്രരചനകളെ രണ്ടായി തിരിച്ചു. 'കാനന്‍' എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം തന്നെ 'അളവുകോല്‍' എന്നാണ്. ഈ ദ്വന്തവീക്ഷണം, [[ബൈബിള്‍]] എന്ന് പിന്നീട് അറിയപ്പെട്ട ഗ്രന്ഥസമുച്ചയത്തിന്റെ രൂപീകരണത്തെ സഹായിച്ചു. മാര്‍ഷന്റെ "കപടസമുച്ചയം" ആണ് ഔദ്യോഗികസഭയുടെ "നേര്‍സമുച്ചയത്തിന്റെ" രൂപീകരണത്തിന് പ്രേരകമായത്.
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്