"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
മാര്‍ഷന്റെ വിശുദ്ധഗ്രന്ഥസംഹിത (Canon) [[ലൂക്കാ അറിയിച്ച സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെ]] ആധാരമാക്കിയ മാര്‍ഷന്റെ തന്നെ സുവിശേഷവും, പൗലോസിന്റെ പത്ത് ലേഖനങ്ങളും ഉള്‍പ്പെട്ടതായിരുന്നു. മറ്റെല്ലാ ലേഖനങ്ങളും പുതിയനിയമത്തിലെ ഇതരസുവിശേഷങ്ങളും അദ്ദേഹം തിരസ്കരിച്ചു.<ref>
[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html യൂസീബിയസിന്റെ സഭാചരിത്രം]</ref> യേശുവിന്റെ സന്ദേശത്തിന്റെ സാര്‍വലൗകികസ്വഭാവം വെളിപ്പെടുത്തുന്നതായി മാര്‍ഷന്‍ കരുതിയ പൗലോസിന്റെ ലേഖനങ്ങള്‍ക്ക്, അദ്ദേഹത്തിന്റെ സംഹിതയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇതര ലേഖനങ്ങള്‍ യേശുവിനെ, യഹൂദമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു പുതിയ വിഭാഗം തുടങ്ങാന്‍ വന്നവനായി മാത്രം ചിത്രീകരിച്ചുവെന്ന് കരുതിയതിനാല്‍ അവ അദ്ദേഹത്തിന് സ്വീകാര്യമായില്ല. യേശുവിനെ അങ്ങനെ ചിത്രീകരിക്കുന്നത്, യഹോവവാദികളുടേതുപോലുള്ള മതഗോത്രവാദവും സ്വര്‍ഗ്ഗീയപിതാവിന്റെ സന്ദേശത്തിന് വിരുദ്ധവുമാണെന്ന് മാര്‍ഷന്‍ കരുതി.
 
മാര്‍ഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കിയുള്ളതാണെങ്കിലും അവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. അതില്‍ നിന്ന് മാര്‍ഷന്‍ സ്വീകരിച്ചത് തന്റെ ദൈവശാസ്ത്രവുമായി ചേര്‍ന്നുപോകുന്ന ഭാഗങ്ങള്‍ മാത്രമായതിനാല്‍ മാര്‍ഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തേക്കാള്‍ ഹ്രസ്വമാണ്. യഹോവയെ സ്വര്‍ഗ്ഗീയപിതാവുമായി താരതമ്യം ചെയ്യുന്ന പ്രതിവാദം(antethesis) എന്ന കൃതിയും മാര്‍ഷന്റേതായുണ്ട്.
 
==മാര്‍ഷന്റെ പൈതൃകം==
 
ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ആദ്യപ്പെടുന്ന അറിയപ്പെടുന്ന "പാഷണ്ഡി" മാര്‍ഷനാണ്. യേശുവിന്റെ ദൗത്യത്തിനും സന്ദേശത്തിനും അദ്ദേഹം കൊടുത്ത വ്യത്യസ്തമായ വ്യാഖ്യാനം, യാഥാസ്ഥിതികതയുള്ള ചിലതരം ദൈവശാസ്ത്രങ്ങള്‍ മാത്രം സ്വീകാര്യവും അല്ലാത്തവ തിരസ്കരിക്കപ്പെടേണ്ടവ ആണെന്നുമുള്ള ആശയത്തിന് പ്രചാരം കൊടുത്തു. മാര്‍ഷന്‍ സഭയ്ക്ക് ലഭിച്ച പ്രചാരത്തോട് യാഥാസ്ഥിതികവിഭാഗം പ്രതികരിച്ചത്, സാര്‍വലൗകിക സ്വീകാര്യതയുള്ള 'കാത്തോലിക' വിശ്വാസങ്ങളുടെ ഒരു സംഹിത കല്പിച്ചുനല്‍കിക്കൊണ്ടാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്