"ദുര്യോധനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Hindu-myth-stub
No edit summary
വരി 9:
[[ചിത്രം:Duryodana-kl.jpg|thumb|left|ജാവയിലെ വയാങ്ങ് പാവക്കൂത്തില്‍ ഉപയോഗിക്കുന്ന ദുര്യോധന‍ന്റെ പാവയുടെ ചിത്രം]]
പാണ്ഡവര്‍ക്ക് [[അക്ഷയപാത്രം]] ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീര്‍ന്ന ദുര്യോധനന്‍ ഒരിക്കല്‍ [[ദുര്‍വാസാവ്|ദുര്‍വാസാവിനെ]] പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദര്‍ശിക്കാന്‍ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍പ്പിന്നെ ആ ദിവസം അക്ഷയപാത്രത്തില്‍ ആഹാരം ഉണ്ടാവുകയില്ല. ദുര്‍വാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാന്‍ പറഞ്ഞയച്ചശേഷം ധര്‍മപുത്രര്‍ കൃഷ്ണനോട് സഹായത്തിന് അഭ്യര്‍ഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തില്‍ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണന്‍ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുര്‍വാസാവിനും കൂട്ടര്‍ക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താല്‍ പാണ്ഡവര്‍ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനന്‍ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവര്‍ക്ക് സൂചികുത്തുവാന്‍ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനന്‍ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മില്‍ കുരുക്ഷേത്രത്തില്‍വച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തില്‍ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയൊടിഞ്ഞു നിലംപതിച്ച ദുര്യോധനന്‍ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു.
==വിശകലനം==
ഹൈന്ദവ പണ്ഠിതന്മാരുടെ നിരീക്ഷണത്തില്‍ ദുര്യോധനന്‍ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ കുടിലമായ വഴികള്‍ സ്വീകരിക്കാന്‍ യാതൊരു മടിയും കാണിച്ചില്ല.
 
യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താല്‍ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല.
 
കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മര്‍ദ്ദനം ദുര്യോധനന്റെ മനസ്സില്‍ തീര്‍ത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല.ബന്ധുജനങ്ങള്‍ക്ക്,പ്രത്യേകിച്ച് മാതുലന്‍ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു.ധ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല.
 
ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് തന്റെ സുഹൃത്തായ കര്‍ണനോടുള്ള കറ തീര്‍ന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാര്‍ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനന്‍ കര്‍ണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോള്‍ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.
 
{{Mahabharata}}
"https://ml.wikipedia.org/wiki/ദുര്യോധനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്