"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
 
സ്വര്‍ഗ്ഗപിതാവായ [[ദൈവം]] അയച്ച രക്ഷകാനാണ്രക്ഷകനാണ് യേശുക്രിസ്തുവെന്നും അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു പൗലോസെന്നും മാര്‍ഷന്‍ വാദിച്ചുകരുതി. ക്രിസ്തുമതം, [[യഹൂദമതം|യഹൂദമതത്തില്‍]] നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്ന്ആണെന്നും മാര്‍ഷന്‍അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന [[ക്രിസ്തുമതം]], യഹൂദമതത്തില്‍ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയില്‍ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ചതിനു പുറമേ അതിലേയും ക്രിസ്തുമതത്തിലേയും ദൈവങ്ങള്‍ രണ്ടാണെന്നു പോലും മാര്‍ഷന്‍ വാദിച്ചു: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച പഴയനിയമത്തിലെ യഹോവയും, യേശുവിലൂടെ അവതരിച്ച പുതിയനിയമത്തിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവുമാണവര്‍. ലോകത്തെ സൃഷ്ടിക്കുകയും, "കണ്ണിനു പകരം കണ്ണ്" എന്ന പ്രാകൃതനീതിയില്‍ അധിഷ്ഠിതമായ [[മോസസ്|മോശയുടെ]] നിയമം പിന്തുടരുകയും ചെയ്യുന്ന യഹോവ, "ഡെമിയര്‍ജ്" എന്നു വിളിക്കാവുന്ന തരം താണ ദൈവമാണ്. [[യേശു]] വ്യത്യസ്ഥനായ മറ്റൊരു ദൈവത്തിന്റെ ജീവിക്കുന്ന അവതാരമാണ്: ചിലപ്പോള്‍ സ്വര്‍ഗ്ഗീയ പിതാവെന്ന് വിളിക്കപ്പെടുന്ന, കരുണയുടേയും സ്നേഹത്തിന്റേയും ഒരു പുതിയ ദൈവം. ഈ രണ്ടു ദൈവങ്ങളുടേയും വ്യക്തിത്വങ്ങള്‍ വ്യതിരിക്തമാണ്: അല്പനും, ക്രൂരനും, അസൂയാലുവും, യഹൂദരുടെ മാത്രം ഉയര്‍ച്ചയില്‍ താത്പര്യമുള്ള ഒരു ഗോത്രദൈവവുമാണ് യഹോവ; മനുഷ്യവര്‍ഗ്ഗത്തെ ഒന്നടങ്കം സ്നേഹിക്കുന്ന സാര്‍വത്രികദൈവമായ സ്വര്‍ഗ്ഗീയപിതാവാകട്ടെ, തന്റെ മക്കളെ ദയാവാത്സല്യങ്ങളോടെ വീക്ഷിക്കുന്നു. ഈ ദ്വൈതസങ്കല്പം, പഴയനിയമവും, യേശുവിന്റെ ജീവിതത്തേയും ദൗത്യത്തേയും സംബന്ധിച്ച കഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ വിശദീകരിക്കാന്‍ മാര്‍ഷനെ സഹായിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്