"സംവാദം:തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്‍വെന്‍ഷനേയേ ആശ്രയിക്കാന്‍വഴിയുള്ളൂ
വരി 17:
ഇംഗ്ലീഷില്‍ Todas എന്നു മാത്രമേ ഉള്ളൂ എന്നാല്‍ ഇംഗ്ലീഷ് വിക്കിയില്‍ Toda_people എന്നാണ് കോടുത്തിരിക്കുന്നത്. അവര്‍ക്ക് എന്തുവേണമെങ്കിലും ആവാമെന്നോ? തമിഴിലാണെങ്കില്‍ തോദാ എന്നാണ്‌ தோதா. ഇനി പറയൂ ആരാണ്‌ ശരി? <br>
ശക്തമായ തെളിവ് ശബ്ദ താരാവലിയാണ്. അതില്‍ അങ്ങനെയാണെങ്കില്‍ തോഡര്‍ എന്നോ തോടര്‍ എന്നോ മാറ്റാം. എന്നോട് ചോദിക്കണമെന്നില്ല. എനിക്ക് പരിഭാഷകന്‍റെ വേഷം മാത്രമേ ഉള്ളൂ. പഴയര്‍, പുളിയര്‍ എന്നിങ്ങനെയുള്ള ചില ആദിവാസികള്‍ കൊടൈയില്‍ ഉണ്ട്. അവര്‍ക്ക് എന്താണ്‌ താരാവലിയില്‍ കൊടുത്തിരിക്കുന്നത്? പഴയര്‍ പുളിയര്‍ എന്നാണോ? എന്റെ അഭിപ്രായത്തില്‍ '''ര്''' ബഹുവചനമാണ്‌. തോടര്‍ എന്നായാലും തോടകള്‍ എന്നായാലും ശരിയാകാം. --[[User:Challiyan|ചള്ളിയാന്‍]] 10:00, 12 ഏപ്രില്‍ 2007 (UTC)</br>
 
:ഇക്കാര്യത്തില്‍ convention മാത്രം മാനദണ്ഡം. തോടര്‍ എന്നേ ഉപയോഗിച്ചുകണ്ടുള്ളൂ. ര്‍ അന്ത്യത്തില്‍ വന്നാല്‍ എപ്പോഴും ബഹുവചനം ആയിക്കൊള്ളണമെന്നില്ല. നായര്‍ക്ക് നായനില്ല, നമ്പ്യാര്‍ക്ക് നമ്പ്യാനില്ല, (ഇപ്പരിഷകളോടുള്ള ബഹുമാനാര്‍ത്ഥമാണോ ഈ അന്ത്യം എന്നറിയില്ല.) വണ്ണാന്‍, പെരുവണ്ണാന്‍ എന്നതിനു ബഹുവചനവും കേട്ടിട്ടില്ല. തിയ്യനും തിയ്യരുമുണ്ട്, ഈഴവരും ഈഴവരുമുണ്ട്. ക്രിസ്ത്യാനിക്കാര്‍ എന്നോ ഹിന്ദുക്കാര്‍ എന്നോ പറയാറില്ലല്ലോ. അപ്പോള്‍ കള്‍ ചേര്‍ക്കാന്‍ ന്യായം കാണുന്നില്ല. (ശതാവലിയില്‍ പഴയര്‍ കാണുന്നില്ല. പുളിയനുണ്ട്. പുലയന്‍, പുല്ലന്‍, പുളിന്ദന്‍, എന്നിങ്ങനെ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. പുളിന്ദന് "കാട്ടാളന്‍, വേടന്‍ (കൂറ്റന്‍ ശരീരമുള്ളവന്‍ എന്നര്‍ത്ഥം)" എന്നും. പുല്ലന് കൊടുത്തത് "കൊള്ളരുതാത്തവന്‍, തുച്ഛന്‍, ചപ്പന്‍ (ശഷ്പം- പുല്ല്) പ്രഭൃതി. ചുരുക്കത്തില്‍ പുലയന്‍ എന്നു ജെനെറിക് ആയി പറയുകയല്ലാതെ ഒരു സവിശേഷ ജാതിയുടെ പേരായല്ല ശതാവലികാരന്‍ അതുപറയുന്നത്. ശതാവലിയില്‍ ഇല്ലാത്തതെമ്പാടും.) [[User:Calicuter|Calicuter]] 02:29, 14 ഏപ്രില്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോടർ" താളിലേക്ക് മടങ്ങുക.