"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,073 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
എക്സ്-റേയുടെ ഉപയോഗം 20-ാം ശ.-ത്തില്‍ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കി. എക്സ് കിരണങ്ങള്‍ ധാതുക്കളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ആസ്പദമാക്കിയായിരുന്നു ഈ കാലഘട്ടത്തില്‍ ധാതു പഠനം പുരോഗമിച്ചത്. മാക്സ് ഫോണ്‍ലാവെയുടെ (1879-1960) നേതൃത്വത്തില്‍ മ്യൂണിക്കില്‍ (1912) തുടക്കം കുറിച്ച പഠനങ്ങളില്‍ വാള്‍ട്ടര്‍ ഫ്രെഡറിക്, പോള്‍ നിപ്പിങ് എന്നീ ഗവേഷണ വിദ്യാര്‍ഥികളും സജീവമായി പങ്കെടുത്തു. തുടര്‍ന്ന് കേംബ്രിജ് സര്‍വകലാശാലയിലെ ഡബ്ളിയു. എച്ച്. ബ്രാഗും (1890-1971) അദ്ദേഹത്തിന്റെ പുത്രന്‍ ഡബ്ളിയു. എന്‍. ബ്രാഗും ധാതുക്കളില്‍ നടത്തിയ എക്സ് കിരണങ്ങളുടെ പഠനഫലം പ്രസിദ്ധീകരിച്ചു. നിരവധി ധാതുക്കളുടെയും ക്രിസ്റ്റലീകൃത പദാര്‍ഥങ്ങളുടെയും അറ്റോമിക ഘടനകളും ഇവര്‍ എക്സ്-കിരണങ്ങളുടെ സഹായത്താല്‍ നിര്‍ണയിച്ചു. 1916-ല്‍ സൂറിച്ചിലെ പി.ഡി. ബൈയില്‍, പി. ഷെറെര്‍ എന്നീ ശാസ്ത്രജ്ഞരും അമേരിക്കയിലെ പി.ഡബ്ലിയു. ഹള്ളും ഇപ്പോള്‍ ധാതുപഠനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന എക്സ്-റേ പൌഡര്‍ മെതേഡ് വെവ്വേറെ വികസിപ്പിച്ചെടുത്തു.
 
==ശാഖകള്‍==
ധാതുവിജ്ഞാനീയത്തിന് പ്രധാനമായും രണ്ട് ശാഖകളാണുള്ളത്. ഭൌതിക ധാതുവിജ്ഞാനീയവും രാസ ധാതു വിജ്ഞാനീയവും. ഭൌതിക ധാതുവിജ്ഞാനീയം ധാതുക്കളുടെ ഭൌതിക സ്വഭാവങ്ങള്‍, പരല്‍ഘടന തുടങ്ങിയവയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ രാസ ധാതുവിജ്ഞാനീയം ധാതുക്കളുടെ രാസസംഘടന, അറ്റോമിക ഘടന, തുടങ്ങിയവയെ വിശകലനവിധേയമാക്കുന്നു. ധാതുക്കളുടെ പരല്‍ഘടനയെപ്പറ്റിയുള്ള പഠനമാണ് ക്രിസ്റ്റലോഗ്രഫി (നോ: ക്രിസ്റ്റല്‍ വിജ്ഞാനീയം). ധാതുക്കളുടെ പ്രകാശീയ സവിശേഷതകളെ പഠനവിധേയമാക്കുന്ന മറ്റൊരു ഭൗതിക ധാതു വിജ്ഞാനീയ ശാഖയാണ് പ്രകാശിക ധാതുവിജ്ഞാനീയം. ധാതുക്കളില്‍ രത്ന സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നവയെ പ്രത്യേകം വേര്‍തിരിച്ച് പഠനവിധേയമാക്കുന്ന ശാഖയാണ് രത്ന വിജ്ഞാനീയം.
 
==പ്രാധാന്യം==
 
ഭൂമിയെയും അതിന്റെ അടിസ്ഥാന ഘടക പദാര്‍ഥങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്നതിന് ധാതുക്കളെപ്പറ്റിയുമുള്ള പഠനം നിര്‍ണായകമാണ്. സാമ്പത്തിക ശാസ്ത്രം, സൗന്ദര്യ ശാസ്ത്രം എന്നീ വൈജ്ഞാനിക ശാസ്ത്രശാഖകളിലും അതിപ്രധാനമായ സ്ഥാനമാണ് ധാതുവിജ്ഞാനീയത്തിനുള്ളത്. ധാതുക്കളുടെ ഖനനം, വിപണനം, ഉപയോഗം എന്നിവ ആധുനിക രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ സുപ്രധാന പങ്കുവഹിക്കുന്നു. സൗന്ദര്യശാസ്ത്രത്തില്‍ രത്നങ്ങള്‍ക്കുള്ള സ്ഥാനവും നിര്‍ണായകമാണ്. കൃത്രിമ ധാതുക്കളുടെ നിര്‍മാണം, ഉപയോഗം എന്നിവയും പ്രധാനം തന്നെ. കൃഷിശാസ്ത്രം, ലോഹശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുടെ വികസനത്തിനും ധാതുവിജ്ഞാനീയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കുന്നു.
 
ഖനിജങ്ങളുടെ ഖനനവും ചൂഷണവും ഉപയോഗവുമാണ് നിയതാര്‍ഥത്തില്‍ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്പ്രേരകമായിത്തീര്‍ന്ന പ്രധാന ഘടകങ്ങള്‍. വാണിജ്യപ്രാധാന്യമുള്ള ധാതുക്കളുടെ വ്യവഹാരത്തില്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന പദങ്ങളാണ് അയിര്ധാതുവും വ്യാവസായികധാതുവും. സാമ്പത്തികമൂല്യമുള്ള ലോഹപദാര്‍ഥങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ധാതുവാണ് ആദ്യത്തേത്; അലോഹപദാര്‍ഥങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവ രണ്ടാമത്തേതും. ഇലക്ട്രിക്കല്‍- തെര്‍മല്‍ ഇന്‍സുലേറ്ററുകള്‍, റിഫ്രാക്റ്ററുകള്‍, സിറാമിക്സ്, സ്ഫടികം, സിമന്റ്, രാസവളം തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ധാതുവിജ്ഞാനീയ ശാഖ സാമ്പത്തിക ധാതുവിജ്ഞാനീയം എന്ന പേരില്‍ അറിയപ്പെടുന്നു.
 
പുരാതനകാലം മുതല്‍ സൌന്ദര്യശാസ്ത്രത്തില്‍ ധാതുക്കള്‍ക്ക് പ്രത്യേകിച്ചും രത്നങ്ങള്‍ക്ക് അതിപ്രധാനമായൊരു സ്ഥാനമാണ് നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ആഭരണങ്ങളില്‍ രത്നങ്ങളായും കിരീടങ്ങളില്‍ അലങ്കാരത്തിനായും ലോകവ്യാപകമായി ധാതുക്കള്‍ ഉപയോഗിച്ചിരുന്നതായി കാണാം. സൗന്ദര്യ വര്‍ധനവിനു വേണ്ടിയുള്ള ധാതുക്കളുടെ ഉപയോഗം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കെട്ടിടനിര്‍മാണത്തില്‍ പ്രത്യേകിച്ചും, കൊട്ടാരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിന് ധാതുക്കള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
 
ആധുനിക കാലഘട്ടത്തില്‍ ധാതുപഠനത്തില്‍ നിരവധി നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. സാധാരണ മൈക്രോസ്കോപ്പ്, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, അറ്റോമിക് ഇന്‍ഫ്രാറെഡ് അബ്സോര്‍പ്ഷന്‍ സ്പെക്ട്രോസ്കോപ്പ്, എമിഷന്‍ ആന്‍ഡ് എക്സ്-റേ ഫ്ളൂറസെന്‍സ് സ്പെക്ട്രോഗ്രഫി, വിവിധയിനം ഇലക്ട്രോണ്‍ ആന്‍ഡ് എക്സ്-റേ ഡിഫ്രാക്റ്റോമീറ്ററുകള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479163" എന്ന താളിൽനിന്ന് ശേഖരിച്ചത്