"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
===കായാന്തരീകരണം മുഖേന===
 
ഉന്നത ഊഷ്മാവും മര്‍ദവുമുള്ള മാഗ്മയുടെ സാന്നിധ്യത്തില്‍ മാതൃശിലാ ധാതുക്കള്‍ പരിവര്‍ത്തനവിധേയമായി പുതിയ ധാതുക്കളും ശിലകളും രൂപംകൊള്ളുന്ന പ്രക്രിയയാണ് കായാന്തരീകരണം. കായാന്തരീകരണം സംസര്‍ഗിതമോ (contact metamorphism) പ്രാദേശികമോ (regional) ഗതികമോ (dynamic) ആകാം. പര്‍വതന പ്രക്രിയയുടെ ഫലമായി അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടും മര്‍ദവും ശിലകളിലെ ജലാംശവും സംയുക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി ധാതുക്കള്‍ പുനഃക്രിസ്റ്റലീകരണത്തിനു വിധേയമാകുന്നു. ചുണ്ണാമ്പുകല്ല് മാര്‍ബിളും മണല്‍ക്കല്ല് ക്വാര്‍ട്ട്സെറ്റുമായി പരിവര്‍ത്തനപ്പെടുന്നത് ഗതിക കായാന്തരീകരണത്തിന് ഉത്തമോദാഹരണമാണ്. സ്ഫടിക സ്വാഭാവത്തോടുകൂടിയ അഭ്രം, ടാല്‍ക്ക്, ക്ലോറൈറ്റ്, ഹോണ്‍ബ്ളന്‍ഡ് എന്നീ ധാതുക്കള്‍ അടങ്ങിയ ഷിസ്റ്റും ചിലപ്പോള്‍ ഈ പ്രക്രിയയുടെ ഫലമായി രൂപംകൊള്ളാം. അപക്ഷയം, പ്രതിസ്ഥാപനം തുടങ്ങിയ പ്രക്രിയകള്‍ മൂലവും ചിലപ്പോള്‍ ധാതുക്കള്‍ രൂപംകൊള്ളാറുണ്ട്.
 
==ഭൗതിക ഗുണങ്ങളും അഭിജ്ഞാനവും==
ധാതുക്കളുടെ ഭൗതിക ഗുണങ്ങളാണ് അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രധാന ഘടകം. പരിശീലനം സിദ്ധിച്ച ഒരു ധാതുവിജ്ഞാനിക്ക് ധാതുക്കളെ അവയുടെ ഭൗതിക ഗുണങ്ങളില്‍നിന്നുതന്നെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. നിറം, ദ്യുതി (lusture), ചൂര്‍ണാഭ (streak), കാഠിന്യം (hardness), വിഭംഗം (fracture), വിദളനം (cleavage), ആപേഷിക ഘനത്വം (specific gravity) എന്നിവയാണ് ധാതുക്കളുടെ പ്രധാന ഭൌതിക ഗുണങ്ങള്‍. ക്രിസ്റ്റല്‍രൂപം, സംദീപ്തി, അപവര്‍ത്തനാങ്കം എന്നിവയ്ക്കു പുറമേ രാസപരീക്ഷണങ്ങളും ധാതുക്കളുടെ അഭിജ്ഞാനത്തിന് വ്യാപകമായി ഉപയോഗിക്കാറുണ്ട്.
 
==നിറം==
ധാതുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രധാന ഭൗതിക ഗുണമാണ് അവയുടെ നിറം. മിക്കപ്പോഴും ധാതുവിന്റെ രാസസംഘടനത്തിന്റെ പ്രതിഫലനമായിരിക്കും അതിന്റെ നിറം. ഉദാ. ചെമ്പയിരിന്റെ നിറം മിക്കപ്പോഴും അതിലെ കോപ്പര്‍ കാര്‍ബണേറ്റുകളുടെ സംയോജനാനുപാതത്തിന് അനുസൃതമായി പച്ചയോ നീലയോ ആയിരിക്കും. യുറേനിയം ധാതുക്കളില്‍ ഭൂരിഭാഗത്തിനും മഞ്ഞനിറമായിരിക്കുമ്പോള്‍ മാംഗനീസ് സിലിക്കേറ്റുകള്‍ക്കും കാര്‍ബണേറ്റുകള്‍ക്കും പാടലവര്‍ണവും ഇരുമ്പടങ്ങിയ സിലിക്കേറ്റുകള്‍ക്ക് പൊതുവേ ഇരുണ്ട പച്ചയോ കറുപ്പോ നിറവുമായിരിക്കും. എന്നാല്‍ ചിലപ്പോള്‍ ഒരു ധാതുതന്നെ പല നിറങ്ങളില്‍ പ്രകൃതിയില്‍ കണ്ടെന്നുവരാം (ഉദാ. ക്വാര്‍ട്ട്സ്). ഇത്തരം ധാതുക്കളെ തിരിച്ചറിയാന്‍ അവയുടെ നിറത്തെക്കാള്‍ ചൂര്‍ണാഭ(പൊടിയുടെ നിറം)യാണ് കൂടുതല്‍ സഹായിക്കുന്നത്. ധാതുവിന്റെ നിറവ്യത്യാസങ്ങള്‍ക്കനുസൃതമായി അതിന്റെ ചൂര്‍ണാഭയില്‍ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് ഇതിനു കാരണം. ഉദാ. ക്വാര്‍ട്ട്സിന്റെ ചൂര്‍ണാഭ എല്ലായ്പ്പോഴും വെള്ളയായിരിക്കും.
 
==ദ്യുതി==
ധാതുക്കളുടെ അഭിജ്ഞാനത്തെ സഹായിക്കുന്ന സവിശേഷമായ മറ്റൊരു ഭൌതിക ഗുണമാണ് ദ്യുതി. ധാതുപ്രതലത്തിന്റെ പ്രകാശ പ്രതിഫലന സ്വഭാവമാണ് അതിന്റെ ദ്യുതി. ദ്യുതിയെ പ്രധാനമായും ലോഹദ്യുതിയെന്നും അലോഹദ്യുതിയെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. അലോഹദ്യുതി വിവിധ വര്‍ണങ്ങളില്‍ ദൃശ്യമാണെങ്കിലും സ്ഫടികദ്യുതിയാണ് (പൊട്ടിയ സ്ഫടികത്തിന്റെ ശോഭ) സര്‍വസാധാരണം. റെസിനസ് ദ്യുതി (മരക്കറയുടെ ശോഭ-ഉദാ. സ്ഫാലറൈറ്റ്, സള്‍ഫര്‍), പവിഴ ദ്യുതി (ഉദാ. അപ്പോഫിലൈറ്റ്, ടാല്‍ക്), വജ്രദ്യുതി (ഉദാ. വജ്രം) തുടങ്ങിയവയും സാധാരണംതന്നെ. എന്നാല്‍ ശോഭയില്ലാത്ത ധാതുക്കളും പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്.
 
==ചൂര്‍ണാഭ==
ധാതുപൊടിയുടെ നിറമാണ് ചൂര്‍ണാഭ. പരുപരുത്ത പോര്‍സെലിന്‍ പ്ലേറ്റില്‍ (സ്ട്രീക്ക് പ്ലേറ്റ്) ചൂര്‍ണാഭ നിര്‍ണയിക്കേണ്ട ധാതു അമര്‍ത്തി ഉരസിയാണ് അതിന്റെ പൊടിയുടെ നിറം പരിശോധിക്കുന്നത്. സ്ട്രീക്ക് പ്ലേറ്റിന്റെ കാഠിന്യം ഏഴ് ആയതിനാല്‍ മോവിന്റെ കാഠിന്യ മാപക പ്രകാരം ഏഴിനു താഴെ കാഠിന്യമുള്ള ധാതുക്കളുടെ ചൂര്‍ണാഭ മാത്രമേ സ്ട്രീക്ക് പ്ളേറ്റ് ഉപയോഗിച്ച് നിര്‍ണയിക്കാന്‍ കഴിയൂ.
 
==കാഠിന്യം==
ധാതുക്കളുടെ പ്രധാന ഭൗതിക ഗുണങ്ങളില്‍ ഒന്നാണ് അവയുടെ കാഠിന്യം. മോവിന്റെ കാഠിന്യ മാപകത്തിലെ ധാതുക്കളുമായി കാഠിന്യം നിര്‍ണയിക്കേണ്ട ധാതുവിനെ അമര്‍ത്തി ഉരസി താരതമ്യം ചെയ്താണ് പൊതുവേ ധാതുക്കളുടെ കാഠിന്യം നിര്‍ണയിക്കുന്നത്. മോവിന്റെ കാഠിന്യ മാപകം ഇപ്രകാരമാണ്; ടാല്‍ക്ക്-1, ജിപ്സം-2, കാല്‍സൈറ്റ്-3, ഫ്ലൂറൈറ്റ്-4, അപ്പറൈറ്റ്-5, ഒര്‍തോക്ലേസ്-6, ക്വാര്‍ട്ട്സ്-7, ടോപാസ്-8, കൊറണ്ടം-9, ഡയമണ്ട്-10. ഉപസ്ഥിത മേഖലകളില്‍നിന്ന് ധാതുക്കളെ ശേഖരിക്കുന്നവര്‍ നഖം, (കാഠിന്യം-2.5), കത്തി (കാഠിന്യം 5.5) എന്നിവ ഉപയോഗിച്ച് ധാതുപ്രതലങ്ങളില്‍ പോറല്‍ ഏല്പിച്ചും അവയുടെ കാഠിന്യം നിര്‍ണയിക്കാറുണ്ട്. കാഠിന്യം വളരെ കുറഞ്ഞ ധാതുക്കള്‍ പൊതുവേ വഴുവഴുപ്പ് പ്രദര്‍ശിപ്പിക്കുമ്പോള്‍ 2-ല്‍ കൂടുതല്‍ കാഠിന്യമുള്ള ധാതുക്കളെ നഖംകൊണ്ട് പോറല്‍ ഏല്പിക്കാന്‍ കഴിയുന്നു.
 
==വിഭംഗം==
വിദളനദിശ (Cleavage direction) വേറിട്ട് പൊട്ടാനുള്ള ധാതുവിന്റെ സ്വഭാവമാണ് വിഭംഗം. വിഭംഗ പ്രതല സ്വഭാവത്തെ അടിസ്ഥാനമാക്കി വിഭംഗത്തെ ശംഖാഭം (ഉദാ. സ്ഫടികം, ക്വാര്‍ട്ട്സ്) തന്തുമയം (fibrous), ശകലീഭവം (splintery), ക്രമരഹിതം എന്നിങ്ങനെ വിഭജിക്കുന്നു.
 
==വിദളനം==
ധാതുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന ഭൗതിക ഗുണമാണ് അതിന്റെ വിദളനം. അറ്റോമിക പ്രതലത്തിന് (atomic planes) സമാന്തരമായി പിളരുവാനുള്ള ചില ധാതുക്കളുടെ പ്രവണതയാണിത്. വിദളനം മിക്കപ്പോഴും നിയതമോ സാധ്യമായ ക്രിസ്റ്റല്‍ മുഖങ്ങള്‍ക്ക് സമാന്തരമോ ആയിരിക്കും. ധാതുക്കളുടെ പിളരാനുള്ള കഴിവും അതിന്റെ ദിശയുമാണ് വിദളനത്തെ നിര്‍വചിക്കുന്ന പ്രധാന ഘടകങ്ങള്‍. (ഉദാ. ആധാര വിദളനം-ആധാര പ്രതലത്തിന് സമാന്തരമായ വിഭജനം). ആപേഷിക ഘനത്വം, അപവര്‍ത്തനാങ്കം, സംദീപ്തി, ക്രിസ്റ്റല്‍ രൂപം, രാസസ്വഭാവങ്ങള്‍ തുടങ്ങിയവയും ധാതുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ധാതുവിന്റെ രാസസംഘടനവും ക്രിസ്റ്റല്‍ ഘടനയുമാണ് അതിന്റെ ആപേക്ഷിക ഘനത്വത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. ധാതുക്കളില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ ഭാരവ്യത്യാസത്തിനനുസൃതമായി അവയുടെ ആപേക്ഷിക ഘനത്വം വ്യത്യാസപ്പെടുന്നു.
 
 
 
 
"https://ml.wikipedia.org/wiki/ധാതു" എന്ന താളിൽനിന്ന് ശേഖരിച്ചത്