"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,709 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
ധാതുരൂപവത്കരണത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് ജലീയ പൂരിത ദ്രാവകം. ജലീയ ദ്രാവകത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ധാതവ പദാര്‍ഥങ്ങള്‍ വിവിധ പ്രക്രിയകളിലൂടെ ഊറലിനു വിധേയമാകുമ്പോഴാണ് ധാതു രൂപവത്കരണം സംഭവിക്കുന്നത്. ലായക പദാര്‍ഥങ്ങളുടെ അക്ഷയ ഖനിയായ സമുദ്രജലം ബാഷ്പീകരണത്തിനു വിധേയമാകുന്നതിന്റെ ഫലമായി അതില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ധാതവ പദാര്‍ഥങ്ങള്‍ ഖരപദാര്‍ഥങ്ങളിലായി അടിയുന്നത് (ഉദാ. ഉപ്പ്, ജിപ്സം) ഈ പ്രക്രിയയ്ക്ക് ഉദാഹരണമാണ്. ബാഷ്പീകരണ പ്രക്രിയയുടെ തോത് വര്‍ധിക്കുന്നതിന് ആനുപാതികമായി മഗ്നീഷ്യം (Mg), പൊട്ടാസിയം (K) തുടങ്ങിയ ധാതുക്കളുടെ ഊറല്‍ സംഭവിക്കുന്നു.
 
ഉഷ്ണ നീരുറവകളും ഗെയ്സെറുകളും (Geysers) കാണപ്പെടുന്ന പ്രദേശങ്ങളില്‍ ഉഷ്ണജലം ഉന്നത മര്‍ദത്തിന്റെ സാന്നിധ്യത്തില്‍ താഴെത്തട്ടിലുള്ള ശിലാപദാര്‍ഥങ്ങളെ ലയിപ്പിച്ച് ഉപരിതലത്തിലെത്തിച്ച് നിക്ഷേപണവിധേയമാക്കുന്ന പ്രക്രിയ സാധാരണമാണ് (ഉദാ. യെല്ലോസ്റ്റോണ്‍ പാര്‍ക്കിലെ ഓപല്‍, ട്രാവെട്രിന്‍ നിക്ഷേപങ്ങള്‍). കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ശോഷണം മൂലം രൂപംകൊള്ളുന്ന ഏക ധാതുവാണ് കാല്‍സ്യം കാര്‍ബണേറ്റ്. പൂരിത കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ സാന്നിധ്യത്തില്‍ മാത്രമേ കാല്‍സ്യം കാര്‍ബണേറ്റ് ജലത്തില്‍ ലയിക്കുകയുള്ളൂ. ജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റ് CO2-ന്റെ ശോഷണംമൂലം പുനഃക്രിസ്റ്റലീകരിക്കപ്പെടുന്നതിന്റെ ഫലമാണ് ലോകത്തിലുടനീളം കാണപ്പെടുന്ന ചുണ്ണാമ്പുകല്‍ ഗുഹകള്‍. ഈ രാസപ്രവര്‍ത്തനം ഉഭയദിശീയമായതിനാല്‍ CO2-ന്റെ ശോഷണം കാല്‍സ്യം കാര്‍ബണേറ്റിനെ സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവയുടെ രൂപത്തില്‍ പുനര്‍നിക്ഷേപിക്കപ്പെടുന്നു. അരുവികളുടെയും പുഴകളുടെയും തീരങ്ങളില്‍ കാണപ്പെടുന്ന കാല്‍സിയമയ ടുഫയും (Calcareous tufa) സമാന പ്രക്രിയയുടെ ഫലമായാണ് രൂപംകൊള്ളുന്നത്.
 
സമുദ്രജലത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന CaCO3, SiO2 എന്നിവ സമുദ്രത്തിലെ ചില സൂക്ഷ്മജീവികള്‍ വലിച്ചെടുത്ത് അവയുടെ പുറന്തോടുകളായി രൂപാന്തരപ്പെടുന്നത് സാധാരണമാണ്. പവിഴപ്പുറ്റുകള്‍, ക്രിനോയ്ഡുകള്‍, മൊളസ്ക്കുകള്‍, ഫൊറാമിനിഫെറകള്‍ എന്നീ ജീവികള്‍ സമുദ്രജലത്തില്‍നിന്ന് CaCO3 സ്രവിപ്പിക്കുമ്പോള്‍ ഡയാറ്റം, സ്പോഞ്ച്, റേഡിയോലാരിയന്‍സ് എന്നിവ SiO2 ആണ് സ്രവിപ്പിക്കുന്നത്. തത്ഫലമായി സമുദ്രാടിത്തട്ടില്‍ ചുണ്ണാമ്പുകല്ല്, ചാല്‍ക്ക്, ഡയാറ്റമേഷ്യസ് എര്‍ത്ത് എന്നീ ധാതു നിക്ഷേപങ്ങള്‍ രൂപംകൊള്ളുന്നു.
 
===മാഗ്മയില്‍ നിന്ന് നേരിട്ട്===
 
ഭൂവല്കപാളികള്‍ക്കിടയിലേക്കു തള്ളിക്കയറുന്ന മാഗ്മ തണുത്തുറയുന്നതിന്റെ ഫലമായാണ് ഭൂരിഭാഗം ധാതുക്കളും രൂപംകൊള്ളുന്നത്. ഭൂപാളികള്‍ക്കിടയിലേക്കു തള്ളിക്കയറുന്ന മാഗ്മ ഭൂവല്കത്തില്‍ എത്തി വളരെപ്പെട്ടെന്ന് തണുത്തുറയുമ്പോള്‍ സ്ഫടികസമാനമോ ധാതുക്കളുടെ സൂക്ഷ്മതരികളടങ്ങിയതോ ആയ ശിലകള്‍ രൂപംകൊള്ളുന്നു. എന്നാല്‍ ഭൗമോപരിതലത്തിലെത്തുന്നതിനു മുമ്പുതന്നെ മാഗ്മയുടെ തണുത്തുറയല്‍ സംഭവിക്കുകയാണെങ്കില്‍ അതിസങ്കീര്‍ണമായ ധാതു സംയോഗത്തോടുകൂടിയ ശിലകളായിരിക്കും രൂപംകൊള്ളുക.
 
സിലിക്കണ്‍, അലൂമിനിയം, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാഷ്യം എന്നിവയാണ് മാഗ്മയിലെ പ്രധാന മൂലക ഘടകങ്ങള്‍. ഇതില്‍ SiO2 അഥവാ സിലിക്കണ്‍ ആയിരിക്കും കൂടുതല്‍. ഇവയ്ക്കു പുറമേ വാതകങ്ങള്‍, ജലം, ക്ലോറിന്‍, ഫ്ലൂറിന്‍, കാര്‍ബണ്‍ ഡൈഓക്സൈഡ്, ബോറോണ്‍, സള്‍ഫര്‍ സംയുക്തങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിരിക്കും. മാഗ്മയില്‍നിന്നു നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെടുന്ന ധാതുക്കളുടെ പൊതുക്രമം ഇപ്രകാരമാണ്: 1. സിലിക്കാംശം വളരെ കുറഞ്ഞ അല്‍പസിലിക ധാതുക്കള്‍ (Basic minerals) -ഇരുമ്പ്, ചെമ്പ്, നിക്കല്‍, ക്രോമിയം, പ്ലാറ്റിനം, ടൈറ്റാനിയം, കാര്‍ബണ്‍ എന്നിവയുടെ ഓക്സൈഡുകളും സള്‍ഫൈഡുകളും 2. മധ്യവര്‍ത്തി ധാതുക്കള്‍ (പകുതിയിലുള്ളത്ര സിലിക്കാംശം അടങ്ങിയവ) 3. അധിസിലിക ധാതുക്കള്‍ (Acid minerals സിലിക്കാംശം വളരെ കൂടിയവ). മാഗ്മയില്‍നിന്ന് നേരിട്ടുള്ള ധാതുക്കളുടെ ക്രമബദ്ധമായ ഈ ക്രിസ്റ്റലീകരണ പ്രക്രിയയെ മാഗ്മാറ്റിക് വേര്‍തിരിയല്‍ എന്നു വിളിക്കുന്നു.
 
===കായാന്തരീകരണം മുഖേന===
 
ഉന്നത ഊഷ്മാവും മര്‍ദവുമുള്ള മാഗ്മയുടെ സാന്നിധ്യത്തില്‍ മാതൃശിലാ ധാതുക്കള്‍ പരിവര്‍ത്തനവിധേയമായി പുതിയ ധാതുക്കളും ശിലകളും രൂപംകൊള്ളുന്ന പ്രക്രിയയാണ് കായാന്തരീകരണം. കായാന്തരീകരണം സംസര്‍ഗിതമോ (contact metamorphism) പ്രാദേശികമോ (regional) ഗതികമോ (dynamic) ആകാം. പര്‍വതന പ്രക്രിയയുടെ ഫലമായി അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടും മര്‍ദവും ശിലകളിലെ ജലാംശവും സംയുക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി ധാതുക്കള്‍ പുനഃക്രിസ്റ്റലീകരണത്തിനു വിധേയമാകുന്നു. ചുണ്ണാമ്പുകല്ല് മാര്‍ബിളും മണല്‍ക്കല്ല് ക്വാര്‍ട്ട്സെറ്റുമായി പരിവര്‍ത്തനപ്പെടുന്നത് ഗതിക കായാന്തരീകരണത്തിന് ഉത്തമോദാഹരണമാണ്. സ്ഫടിക സ്വാഭാവത്തോടുകൂടിയ അഭ്രം, ടാല്‍ക്ക്, ക്ലോറൈറ്റ്, ഹോണ്‍ബ്ളന്‍ഡ് എന്നീ ധാതുക്കള്‍ അടങ്ങിയ ഷിസ്റ്റും ചിലപ്പോള്‍ ഈ പ്രക്രിയയുടെ ഫലമായി രൂപംകൊള്ളാം. അപക്ഷയം, പ്രതിസ്ഥാപനം തുടങ്ങിയ പ്രക്രിയകള്‍ മൂലവും ചിലപ്പോള്‍ ധാതുക്കള്‍ രൂപംകൊള്ളാറുണ്ട്.
 
 
 
[[en:Mineral]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479151" എന്ന താളിൽനിന്ന് ശേഖരിച്ചത്