"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

828 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളെ പൊതുവേ സാമ്പത്തിക ഖനിജങ്ങള്‍ (economic minerals) എന്നു വിളിക്കുന്നു. ലോഹ, അലോഹ, രത്ന ധാതുക്കളാണ് പ്രധാനമായും സാമ്പത്തിക ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാസികവും ഭൗതികവുമായ അപക്ഷയ പ്രക്രിയകളെ അതിജീവിക്കാന്‍ കഴിയുന്ന ധാതുക്കളെ പൊതുവേ ദൃഢ ധാതുക്കള്‍ (Stable minerals) എന്നു വിളിക്കുന്നു. കാഠിന്യം വളരെ കൂടിയ ഇത്തരം ധാതുക്കള്‍ക്ക് അലേയ സ്വഭാവവും വളരെ കൂടുതലായിരിക്കും. നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും മറ്റും പ്ലേയ്സര്‍ (Placer) നിക്ഷേപങ്ങളായി കാണപ്പെടുന്ന ധാതുക്കള്‍ക്ക് ഘന ധാതുക്കള്‍ (Heavy minerals) എന്നാണ് പേര്. ഉയര്‍ന്ന ആപേക്ഷിക ഘനത്വമാണ് ഇവയുടെ മുഖ്യ സവിശേഷത. പരിവര്‍ത്തന വിധേയമാകാത്ത ശിലാഘടകങ്ങളെയും ചിലപ്പോള്‍ ധാതുക്കള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവ പൊതുവേ അവിശിഷ്ട ധാതുക്കള്‍ (detrial minerals) എന്നറിയപ്പെടുന്നു. ഉദ്ഭവസ്ഥാനത്തിന്റെ അടിസ്ഥാനത്തിലും ചിലപ്പോള്‍ ധാതുക്കളെ വര്‍ഗീകരിക്കാറുണ്ട്.
 
==രൂപവത്കരണം==
 
നാല് വ്യത്യസ്ത പ്രക്രിയകളിലൂടെയാണ് പ്രധാനമായും ധാതുക്കളുടെ രൂപവത്കരണം സംഭവിക്കുന്നത്.
#അഗ്നിപര്‍വതജന്യ വാതകങ്ങളില്‍നിന്ന് നേരിട്ട് ഘനീഭവിച്ച് (sublimation),
#ജലീയ പൂരിതലായനികളില്‍നിന്ന് ക്രിസ്റ്റലീ കരിക്കപ്പെട്ട്,
#മാഗ്മയില്‍ നിന്ന് നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെട്ട്,
#കായാന്തരീകരണം മുഖേന.
 
[[en:Mineral]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/479146" എന്ന താളിൽനിന്ന് ശേഖരിച്ചത്