"ദ മാട്രിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയൊരു restructuring നടത്തി
No edit summary
വരി 25:
[[1999]]-ല്‍ പുറത്തിറങ്ങിയ ഒരു [[ശാസ്ത്ര കല്‍പിത കഥ|ശാസ്ത്ര കല്‍പിത]] ആക്ഷന്‍ ചലച്ചിത്രമാണ് '''ദ മാട്രിക്സ്'''. [[വാച്ചോസ്ക്കി സഹോദരങ്ങള്‍|വാച്ചോസ്ക്കി സഹോദരങ്ങളാണ്]] (ലാറി, ആന്‍ഡി) ഇതിന്‍റെ തിരക്കഥാ രചനയും സം‌വിധാനവും നിര്‍വഹിച്ചിരിക്കുന്നത്. [[കീനു റീവ്സ്]], [[ലോറന്‍സ് ഫിഷ്ബേണ്‍]], [[കേറി-ആന്‍ മോസ്]], [[ജോ പന്റോലിയാനോ]], [[ഹ്യൂഗോ വീവിങ്]] എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. [[മാര്‍ച്ച് 31]], [[1999]]നാണ് ഇത് ആദ്യമായി [[യുഎസ്എ|യുഎസില്‍]] പുറത്തിറങ്ങിയത്. ദ മാട്രിക്സ് എന്ന ചലച്ചിത്ര, കോമിക്, വീഡിയോ ഗെയിം, അനിമേഷന്‍ പരമ്പരകളിലെയെല്ലാം ആദ്യ പതിപ്പാണിത്. ഈ ചിത്രം സാങ്കേതിക വിഭാഗത്തില്‍ നാല് [[അക്കാഡമി അവാര്‍ഡ്|അക്കാഡമി അവാര്‍ഡുകള്‍]] നേടി.
 
നിര്‍മിത ബുദ്ധിയുള്ള സെന്റിയെന്റ് മെഷീന്‍സ് എന്നു പേരുള്ള യന്ത്രങ്ങള്‍ ഭൂമി വാഴുന്ന ഭാവി കാലത്തില്‍ ഒരു പറ്റം മനുഷ്യര്‍ നിലനില്പിനായി നടത്തുന്ന ചെറുത്തു നില്പാണ് ചിത്രത്തിന്റെ പ്രമേയം.മനുഷ്യരാശിയില്‍ ഭൂരിഭാഗവും '''മാട്രിക്സ്''' എന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിത സ്വപ്നലോകത്തില്‍ തളക്കപ്പെട്ടിരിക്കുന്നു.മനുഷ്യശരീരത്തിലെ താപവും വൈദ്യുത പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്രോതസായി ഉപയോഗിക്കുന്നവരാണ് സെന്റിയന്റ് മെഷീന്‍സ്. അങ്ങനെ ചെയ്യുമ്പോഴും മനുഷ്യര്‍ അത് അറിയാതരിക്കാനാണ് അവര്‍ ഇങ്ങനെയൊരു ബദല്‍ പ്രപഞ്ചം നിര്‍മിച്ചത്.ഈ സത്യം കണ്ടെത്തുന്ന 'നിയോ' എന്ന പ്രോഗ്രാമര്‍ സ്വപ്നലോകത്ത് നിന്ന് രക്ഷപെട്ട മനുഷ്യര്‍ യന്ത്രങ്ങള്‍ക്കെതിരെ നടത്തുന്ന സായുധ വിപ്ലവത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. <ref name=comics>[http://whatisthematrix.warnerbros.com/rl_cmp/comics_new_front.html '''''ദ മാട്രിക്സ് കോമിക്സ്'''''] [http://whatisthematrix.warnerbros.com/ official ''Matrix'' website]</ref>
 
== കഥ ==
"https://ml.wikipedia.org/wiki/ദ_മാട്രിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്