"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
== അയോധ്യയിലെ രാജാവ് ==
പിതാവ് [[ദശരഥന്‍|ദശരഥന്റെ]] വേദനാജനകമായ മരണവാര്‍ത്ത രാമന്റെയും ലക്ഷമണന്റെയും അടുത്തെത്തിച്ചതിനുശേഷം, ചക്രവര്‍ത്തിയായി അയോധ്യയിലേക്ക് രാമന്‍ തിരിച്ചുവരണം എന്ന് തര്‍ക്കിക്കുകയും ചെയ്തു. പക്ഷെ ഇത് തന്റെ ഉറച്ച തീരുമാനമാണെന്നും തിരിച്ചുവന്നാല്‍ അത് അധാര്‍മ്മിക പ്രവൃത്തിയാകുമെന്നും പറഞ്ഞുകൊണ്ട് രാമന്‍ എതിര്‍ക്കുകയും ചെയ്തു. [[ജനകന്‍|ജനകന്റെ]] അഭിപ്രായപ്രകാരം, രാമന്റെ ധര്‍മ്മത്തെ കാത്തുസൂക്ഷിക്കേണ്ട ചുമതല അനുജനായ തന്റെ ധര്‍മ്മമാണെന്നു മനസ്സിലാക്കുകയും, രാമനെ 14 വര്‍ഷത്തിനു മുന്‍പ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കുയും ചെയ്തു. ആഴത്തില്‍ നിരാശനായ ഭരതന്‍, 14 വര്‍ഷത്തെ വനവാസശേഷം തിരിച്ചെത്തി സിംഹാസന ഏറ്റെടുക്കും എന്ന രാമന്റെ വാഗ്ദാനം ചെവിക്കൊണ്ട് അയോധ്യയില്‍ തിരിച്ചെത്തി. 14 വര്‍ഷം തീരുന്ന വേളയില്‍ രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയില്ലേങ്കില്‍ ആത്മാഹുതി ചെയ്യും എന്ന പ്രതിജ്ഞയും രാമന്റെ മുന്‍പില്‍ എടുത്ത ശേഷമാണ് ഭരതന്‍ അയോധ്യയില്‍ തിരിച്ചെത്തുന്നത്.
 
രാമന്റെ പ്രതിനിധിയായി മാത്രമേ അയോധ്യ ഭരിക്കൂ എന്നും ഭരതന്‍ പറയുകയുണ്ടായി. ജനസമ്മതത്തോടെ [[കോസല]] രാജ്യത്തിന്റെയും അയോധ്യയുടെയും രാജാവായി. പക്ഷെ അയോധ്യയിലെ സിംഹാസനത്തില്‍ രാമന്റെ പാദുകങ്ങള്‍ പ്രതീകമായി വയ്ക്കുകയും, സിംഹാസനത്തില്‍ ഇരിക്കുകയോ കിരീടം വെയ്ക്കുകയോ ചെയ്യാതെ ശാസനവും ഭരതന്‍ നടത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്