"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കല്‍ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തില്‍ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുഴിത്താളം, തിമില, മരം, കൊമ്പ്, കുഴല്‍, വില്ല്, ശംഖ് എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങള്‍ സോപാനസംഗീതത്തില്‍ ഉപയോഗിക്കാറുണ്ട്.‍ മാരാര്‍, പൊതുവാള്‍ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവര്‍.
 
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗര്‍ഭഗൃഹം|ഗര്‍ഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. ക്ഷേത്രങ്ങളില്‍ നട തുറക്കുമ്പോഴും അടക്കുമ്പോഴും സോപാനസംഗീതം ആലപിക്കുന്ന ആചാരം നിലവിലുണ്ട്. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിന്റെസോപാനസംഗീതത്തില്‍ ഉള്ളടക്കംഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങള്‍ സോപാനസംഗീതത്തില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തില്‍ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആള്‍ തന്നെയാണ് പാട്ടും പാടുക.
 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളില്‍ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാള്‍]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദന്‍ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/477058" എന്ന താളിൽനിന്ന് ശേഖരിച്ചത്