"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 3:
കാളിദാസന്‍ ഈ ഗ്രന്ഥം എട്ട് സര്‍ഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാര്‍വതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.
 
ഒന്നാം സര്‍ഗ്ഗം ആരംഭിക്കുന്നത് ഹിമാലയവര്‍ണ്ണനയോടെയാണ്. "ഉത്തരദിക്കിനറ്റത്ത്, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അളവുകോലെന്നപോലെ നിലകൊള്ളുന്ന പര്‍വതരാജനായ ഹിമാലയത്തെ" ആദ്യശ്ലോകം പുകഴ്ത്തുന്നു. തുടര്‍ന്ന്, ഹിമാലയത്തിന്റെ ഗാംഭീര്യവും, സൗന്ദര്യവും, ജീവി-ധാതു സമൃദ്ധിയും അതില്‍ ജീവിക്കുന്ന കിന്നരന്മാരുടേയും കിരാതന്മാരുടേയും ജീവിതസന്ദര്‍ഭങ്ങളും കവി ചിതീകരിക്കുന്നു. യോഗാഗ്നിയില്‍ ശരീരം വെടിഞ്ഞ ദക്ഷപുത്രിയായ സതി ഹിമവാന്റെയും പത്നി മേനയുടെയും മകളായിപ്പിറക്കുന്നു. വിവാഹപ്രായമായ പാര്‍വ്വതിയെ കണ്ട് നാരദമഹര്‍ഷി അവള്‍ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നതും പാര്‍വ്വതി തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രതിപാദിക്കുന്നു. രണ്ടാം സര്‍ഗ്ഗത്തില്‍ താരകാസുരന്റെ ചെയ്തികള്‍ക്ക് പരിഹാരംതിരഞ്ഞ് ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുത്തെത്തുന്നതും ശിവപാര്‍വ്വതീസംയോഗത്തില്‍ ജനിക്കുന്നവനേ താരകനെ കൊല്ലാനാകൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നതും അതിനായി ഇന്ദ്രന്‍ കാമനെയും രതിയെയും വിളിച്ചുവരുത്തുന്നതുമാണ് വിവരിക്കുന്നത്.‍ മൂന്നും സര്‍ഗ്ഗത്തില്‍ തപസ്സില്‍നിന്നുണരുന്ന ശിവന്‍ കാമദേവനെ ഭസ്മമാക്കുന്നതാണ്. നാലാം സര്‍ഗ്ഗം രതീവിലാപവും അഞ്ചാംസര്‍ഗ്ഗംപാര്‍വതിയുടെ കഠിനതപസ്സും ഫലപ്രാപ്തിയും വര്‍ണ്ണിക്കുന്നു. ശിവപാര്‍വ്വതിമാരുടെ വിവാഹമാണ് ആറ്, ഏഴ് സര്‍ഗ്ഗങ്ങളുറ്റെ വിഷയം. എട്ടാം സര്‍ഗ്ഗം ശിവപാര്‍വതിമാരുടെ ശൃംഗാരകേളികളുടെ വര്‍ണ്ണനയാണ്.
 
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മന്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാല്‍ കുമാരസംഭവം ഒരു അപൂര്‍ണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിര്‍വ്വഹണം പൂര്‍ണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.<!-- രോഗബാധിതനായിത്തീര്‍ന്നതിനാല്‍ കാളിദാസന്‍ തന്റെ രചന ഈ സര്‍ഗ്ഗത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. തുടര്‍ന്നുള്ള സര്‍ഗ്ഗങ്ങള്‍ കാളിദാസനുശേഷം വന്ന ഏതോ കവികളാണ് രചിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 9 സര്‍ഗ്ഗങ്ങളിലായി കാര്‍ത്തികേയന്റെ ജനനവും താരകാസുരവധവും വിവരിച്ചിരിക്കുന്നു. -->
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്