"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1:
പുരാതനഭാരതത്തിലെ വിഖ്യാതകവി [[കാളിദാസന്‍]] രചിച്ച മഹാകാവ്യമാണ് രഘുവംശം. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപന്‍ മുതല്‍ അഗ്നിവര്‍ണ്ണന്‍ വരെയുള്ള ഇരുപത്തൊന്‍പതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.<ref name "cj">കാളിദാസകൃതികള്‍, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്, മണര്‍കാട്, കോട്ടയം</ref>
 
==ഘടന==
വരി 8:
===28 രാജാക്കന്മാര്‍===
 
ആകെ പത്തൊന്‍പതു സര്‍ഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപന്‍, രഘു, അജന്‍, ദശരഥന്‍, ശ്രീരാമന്‍, കുശന്‍, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വര്‍ണ്ണിക്കുവാന്‍ പതിനേഴു സര്‍ഗ്ഗങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. ഇവയില്‍ ഒന്‍പതു മുതല്‍ പതിനഞ്ചു വരെയുള്ള ഏഴു സര്‍ഗ്ഗങ്ങള്‍ "രാമായണകഥയുടെ ചിമിഴിലടച്ച സര്‍വസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധന്‍ മുതന്‍ സുദര്‍ശന്‍ വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വര്‍ണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.<ref name "cj"/>
 
===അവസാനം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/475272" എന്ന താളിൽനിന്ന് ശേഖരിച്ചത്