"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
===തുടക്കം===
 
വാക്കും അര്‍ത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ, വാഗര്‍ത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് {{Ref_label|ക|ക|none}} രഘുവംശത്തിന്റെ തുടക്കം. തുടര്‍ന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനില്‍ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാന്‍ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തില്‍ തരണം ചെയ്യാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീര്‍ഘകായന്മാര്‍ക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.<ref>രഘുവംശം ഒന്നാം സര്‍ഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങള്‍</ref> ഒടുവില്‍എന്നാല്‍, പൂര്‍വ കവിശ്രേഷ്ഠന്മാര്‍ വാക്കുകള്‍ കൊണ്ട് മാര്‍ഗ്ഗം തെളിച്ച ഈ കഥയില്‍, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലില്‍ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തില്‍ അദ്ദേഹം മുന്നോട്ടുപോകുന്നു.<ref>രഘുവംശം ഒന്നാം സര്‍ഗ്ഗം, നാലാം ശ്ലോകം‍</ref>
 
===28 രാജാക്കന്മാര്‍===
"https://ml.wikipedia.org/wiki/രഘുവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്