"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (നോബല്‍ പുരസ്കാര ജേതാക്കള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:സ)
 
== സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകള്‍ ==
[[സാമ്പത്തികശാസ്ത്രം]], ഗണിതം, തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധര്‍മശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍, വിശകലനരീതികള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമര്‍ത്യസെന്നിന്റെ പഠനങ്ങളുടെ കാതല്‍. പഠനകാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ വെല്‍ഫെയര്‍ ഇക്കണോമിക്സ് ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ "സാമൂഹ്യക്ഷേമം" എന്ന പ്രതിഭാസത്തെ സ്ഥൂലതലത്തിലല്ല, സൂക്ഷ്മതലത്തിലാണ് വിശകലനം ചെയ്യേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. പട്ടിണി, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കിയതില്‍ സെന്നിന് വലിയ പങ്കുണ്ട്. സന്തുഷ്ടി, തൃപ്തി, സുഖം, സന്തോഷം എന്നിവ ഒരു മാനസികാവസ്ഥയാണ്. പോഷകമൂല്യമുളള ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിക്കാനുള്ള തൊഴില്‍, സ്വാഭിമാനം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം എന്നിവ വ്യക്തിക്ക് സന്തുഷ്ടി നല്‍കുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെന്‍ സൃഷ്ടിച്ച സാങ്കേതിക പദങ്ങള്‍ നിരവധിയാണ്. "വെല്‍ബീയിങ്", "ഫംക്ഷണിങ്", "കേപ്പബിലിറ്റീസ്", "ഡിപ്രിവേഷന്‍", "സോഷ്യല്‍ ചോയ്സ്", "സോഷ്യല്‍ എക്സ്ക്ളൂഷന്‍", "ഹ്യൂമന്‍ ഡെവലപ്മെന്റ്", "എന്‍ടൈറ്റില്‍മെന്റ്", "എംപവര്‍മെന്റ്" എന്നിവയാണവ.
 
കമ്പോളവ്യവസ്ഥയില്‍ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉള്‍ക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാന്‍ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധര്‍മശാസ്ത്രവും കടന്നുവരുന്നു. മേല്‍പ്പറഞ്ഞ രീതിയില്‍ ദാര്‍ശനികതയോടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമര്‍ത്യസെന്‍ നേരില്‍ കാണാനിടയായ ബംഗാള്‍ ക്ഷാമം (1943) എന്ന വന്‍ദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളില്‍ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെന്‍ 1981-ല്‍ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തില്‍ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങള്‍, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാന്‍ സെന്‍ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുന്‍ഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മര്‍ദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുമെന്ന് സെന്‍ വിശ്വസിച്ചു.
9,866

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/474968" എന്ന താളിൽനിന്ന് ശേഖരിച്ചത്