"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →കേരളത്തിലെ കായലുകള്‍: ++ |
(ചെ.) →കേരളത്തിലെ കായലുകള്‍: ++ |
||
വരി 11:
ഉത്തരകേരളത്തിലെ മറ്റ് രണ്ട് പ്രധാന കായലുകളാണ് [[വെള്ളിയങ്കോട് കായല്‍|വെള്ളിയങ്കോട് കായലും]], [[ചാവക്കാട് കായല്‍|ചാവക്കാട് കായലും]]. [[പൊന്നാനി കായല്‍]] ഈ രണ്ട് കായലുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്. ഇവയെ പോഷിപ്പിക്കുന്നതിനായുള്ള തോടുകളോ നദികളോ ഇല്ല. [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] രണ്ട് കായലുകളായ [[ഏനമാക്കല്‍ കായല്‍|ഏനമാക്കല്‍]], [[മണക്കൊടി കായല്‍|മണക്കൊടി]] എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്. രണ്ടിനുംകൂടി 65 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. [[കരുവണ്ണൂര്‍ പുഴ]], [[വിയ്യൂര്‍ പുഴ]], [[വടക്കാഞ്ചേരി പുഴ]] എന്നിവ ഈ കായലില്‍ പതിക്കുന്നവയാണ്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ മറ്റൊരു കായലാണ് [[മൂരിയാട് കായല്‍]]<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പരവൂര്‍ താലൂക്ക്|പരവൂര്‍ താലൂക്കില്‍]] ഉള്‍പ്പെടുന്ന കായലുകളാണ് [[കൊടുങ്ങല്ലൂര്‍ കായല്‍|കൊടുങ്ങല്ലൂര്‍ കായലും]], [[വരാപ്പുഴ കായല്‍|വരാപ്പുഴ കായലും]]. [[പെരിയാര്‍|പെരിയാറിന്റെ]] ഒരു ശാഖയായ [[മാര്‍ത്താണ്ഡന്‍പുഴ]] ഈ വരാപ്പുഴ കായലിലാണ് പതിക്കുന്നത്. കൊടുങ്ങല്ലൂര്‍ [[വേമ്പനാട് കായല്‍]] എന്നിവ പര്സ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍ [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]] എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂര്‍ വേമ്പനാട് എന്നീ കായലുകളിലായി [[വെല്ലിങ്ടണ്‍]], [[വൈപ്പിന്‍]], [[രാമന് തുരുത്ത്]], [[പോഞ്ഞിക്കര]]([[ബോള്‍ഗാട്ടി]]), [[വല്ലാര്‍പാടം]],[[കുമ്പളം]], [[പനങ്ങാട്]], [[പാതിരാമണല്‍]], [[പള്ളിപ്പുറം]] എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. ആലപ്പുഴ നഗരത്തിനടുത്തായി വമ്പനാട് കായലിലെ [[പുന്നമട|പുന്നമടയില്‍]] പ്രശസ്തമായ [[നെഹ്രു ട്രോഫി വള്ളംകളി]] നടത്തുന്നു. [[അച്ചല്‍കോവില്‍ ആറ്|അച്ചന്‍കോവില്‍]], [[പമ്പ]], [[മണിമലയാര്‍]], [[മീനച്ചില്‍ ആറ്|മീനച്ചില്‍]], [[മൂവാറ്റുപുഴ]] എന്നീ അഞ്ചു നദികളുടെ ജലത്താല്‍ സമ്പന്നമാണ് വേമ്പനാട്ടുകായല്‍<ref name="ആര്.സി. സുരേഷ്കുമാര്‍"/>. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങള്‍ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്. ഉപ്പുവെള്ളം [[കുട്ടനാട്|കുട്ടനാട്ടിലേക്ക്]] കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റര്‍ നീളമുള്ള [[തണ്ണീര്‍മുക്കം ബണ്ട്]] നിര്‍മ്മിച്ചതിലൂടെ കുട്ടനാട്ടില്‍ കൂടുതല്‍ സ്ഥലം കൃഷയോഗ്യമായിത്തീര്‍ന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - [[വൈക്കം]] പാത കടന്നുപോകുന്നു. [[കയര്‍]] വ്യവസായം, [[മത്സ്യം|മത്സ്യ സമ്പത്ത്]] എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
വേമ്പനാട് കായലിന് തെക്ക് വശത്ത് [[കാര്‍ത്തികപ്പള്ളി]] മുതല്‍ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ് [[കായംകുളം കായല്‍]]. ഈ കായലിന് 51.1 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 30 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള ഈ കായലിന് ആഴം കുറവാണ്<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
[[കൊല്ലം ജില്ല|കൊല്ലം]] മുതല്‍ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന കായലാണ് [[അഷ്ടമുടി കായല്‍]]. [[കല്ലട ആറ്|കല്ലടയാറ്]] പതിക്കുന്നത് ഈ കായലിലാണ്. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. [[ചവറ]]- [[പന്മന]] തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
അഷ്ടമുടികായലിന് തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ് [[പരവൂര്‍ കായല്‍]]. [[ഇഅത്തിക്കര ആറ്|ഇത്തിക്കരയാറ്]] പതിക്കുന്ന കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
കൊല്ലം , [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലകളുടെ അതിര്‍ത്തിയില്‍ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ് [[ഇടവ കായല്‍|ഇടവ]], [[നടയറ കായല്‍|നടയറ]] എന്നീ കായലുകള്‍. പരവൂര്‍ തോട് ഇവയെ പരവൂര്‍ കായലുമായി ബന്ധിപ്പിക്കുന്നു<ref name="ആര്.സി. സുരേഷ്കുമാര്‍"/>.
== ചിത്രങ്ങള്‍ ==
|