"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
=== ദിവാന്‍ പദവിയില്‍ ===
സമ്പ്രതി(1768) സര്‍വ്വാധികാര്യക്കാര്‍(1788) എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് 1789-ല്‍സെപ്റ്റംബര്‍ 22-ന്‌ ഇദ്ദേഹം തിരുവിതാങ്കൂര്‍ ദിവാന്‍ ആയി. ദിവാന്‍ [[ചെമ്പകരാമന്‍പിള്ള]] വാര്‍ദ്ധക്യസഹജമായ അവശതയെത്തുടര്‍ന്ന് ദിവാന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഈ സ്ഥാനാരോഹണം.
 
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‌ [[രാമയ്യന്‍ ദളവ]] എങ്ങനെ വലംകയ്യായിരുന്നുവോ അങ്ങനെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാമവര്‍മ്മ മഹാരാജാവിന്‌ അന്തഃകരണമായിരുന്നു ദിവാന്‍ കേശവപിള്ള. രാമയ്യന്‍ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥഭരണക്രമത്തിന്റെ താഴത്തെ അണികളില്‍നിന്ന് ഉയര്‍ന്നുവന്ന ആളായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായ മോര്‍ണിങ്ങ്‌ടണ്‍ ഇദേഹത്തിനു '''രാജാ''' എന്ന പദവി നല്‍കി ആദരിച്ചു. തന്റെ പേരിനോട് ദാസന്‍ എന്നും കൂടി ചേര്‍ത്ത് രാജ ദാസന്‍ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍ രാജാ കേശവദാസന്‍ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ ആദരപൂര്‍വ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജി എന്നും വിളിച്ചുപോന്നു.
 
=== രാജ്യരക്ഷ ===
സൈന്യാധിപന്‍ ഡെ ലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാങ്കൂര്‍ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1789-ലെ [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂര്‍ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്