"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
എന്നാല്‍ 1790-ല്‍ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാന്‍ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോള്‍ സുല്‍ത്താന്റെ ആക്രമണത്തെ എതിര്‍ക്കാന്‍വേണ്ടി തിരുവിതാംകൂറിന്റെ ചെലവില്‍ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങള്‍ കണ്ടുനില്‍ക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവര്‍ണ്ണര്‍ ഹാളണ്ടിനെയും സഹോദരനെയും ഗവര്‍ണ്ണര്‍ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയില്‍ താവളമുറപ്പിച്ച് നശീകരണംനടത്തിവരെയാണ്‌ ഈസ്റ്റിന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടുനീങ്ങുന്നതും. മൈസൂര്‍ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ പലയിടങ്ങളില്‍ വെച്ച് നടത്തിയ യുദ്ധങ്ങളില്‍ കേശവദാസനും തിരുവിതാംകൂര്‍ സൈന്യവും സഹായിക്കുകയുണ്ടായി. എന്നിട്ടും തന്റെ രാജ്യത്തിന്റെ നേര്‍പകുതി ഇംഗ്ലീഷുകാര്‍ക്ക് നല്‍കിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ അന്യായമായി അധീനപ്പെടുത്താന്‍ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നല്‍കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.
 
=== ഭരണപരിഷ്കാരങ്ങള്‍ ===
മൂന്നാം മൈസൂര്‍ യുദ്ധത്തോടെ ശത്രുഭയം നീങ്ങിയ തിരുവിതാംകൂറിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയില്‍ രാജാകേശവദാസന്റെ ശ്രദ്ധ പതിഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തില്‍ തിരുവിതാംകൂറില്‍ അഭയംപ്രാപിച്ച രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവകാശങ്ങളൊടെ പുനര്‍വിന്യസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമചുമതല.
=== ആലപ്പുഴയുടെ വികസനം ===
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആര്‍ക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകള്‍ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിര്‍മ്മിച്ചു. ചാലക്കമ്പോളം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് വ്യാപാരം നടത്താന്‍ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നല്‍കി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്