"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‌ [[രാമയ്യന്‍ ദളവ]] എങ്ങനെ വലംകയ്യായിരുന്നുവോ അങ്ങനെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാമവര്‍മ്മ മഹാരാജാവിന്‌ അന്തഃകരണമായിരുന്നു ദിവാന്‍ കേശവപിള്ള. രാമയ്യന്‍ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥഭരണക്രമത്തിന്റെ താഴത്തെ അണികളില്‍നിന്ന് ഉയര്‍ന്നുവന്ന ആളായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായ മോര്‍ണിങ്ങ്‌ടണ്‍ ഇദേഹത്തിനു '''രാജാ''' എന്ന പദവി നല്‍കി ആദരിച്ചു. തന്റെ പേരിനോട് ദാസന്‍ എന്നും കൂടി ചേര്‍ത്ത് രാജ ദാസന്‍ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍ രാജാ കേശവദാസന്‍ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ ആദരപൂര്‍വ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജി എന്നും വിളിച്ചുപോന്നു.
 
സര്‍ദാര്‍ കെ.എം. പണിക്കര്‍ കേശവദാസിന്റെ ദിവാന്‍ സ്ഥാനത്തെക്കുറിച്ച്''കേരളസ്വാതന്ത്ര്യസമര''ത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു<ref>{{cite book|last = പണിക്കര്‍|first = കെ.എം|title = കേരളസ്വാതന്ത്ര്യസമരം|page = 337}}</ref>:
 
:തിരുവിതാംകൂര്‍ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദര്‍ഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആര്‍ക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതല്‍ ഇഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാന്‍ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു. മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങള്‍ നേടി: തിരുവിതാംകൂറിന്റെ പരിപൂര്‍ണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കര്‍ണ്ണാടിക്‍ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതില്‍ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മര്‍മ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂര്‍ണ്ണ പിന്തുണയാണ്‌.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്