"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==കേരളത്തിലെ കായലുകള്‍==
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായല്‍ [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജിലയിലെ]] [[ഉപ്പള കായല്‍|ഉപ്പള കായലാണ്‌]]. കാസര്‍ഗോഡ്, [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലകളിലെ]] പ്രധാന കായലുകളാണ്‌ [[കുമ്പള കായല്‍|കുമ്പള]], [[കല്‍നാട് കായല്‍|കല്‍നാട്]], [[ബേക്കല്‍ കായല്‍|ബേക്കല്‍]], [[ചിത്താരി കായല്‍|ചിത്താരി]], [[കവ്വായി കായല്‍|കവ്വായി]] എന്നിവ. ഇവയില്‍ ആദ്യത്തെ നാല് കായലുകള്‍ നദീമുഖങ്ങള്‍ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായല്‍ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. [[പെരുവമ്പ നദി|പെരുവമ്പ]], [[കവ്വായി നദി|കവ്വായി]], [[രാമപുരം നദി|രാമപുരം]] എന്നീ നദികള്‍ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കല്‍, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകള്‍ ഈ കായലില്‍ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിര്‍മ്മിതമായ [[സുല്‍ത്താന്‍ തോട്]] കവ്വായി കായലിനേയും [[വളപട്ടണം പുഴ|വളപട്ടണം പുഴയേയും]] തമ്മില്‍ ബന്ധിപ്പിക്കുന്നു<ref name="ആര്‍.സി. സുരേഷ്കുമാര്‍"/>.
 
ഉത്തരകേരളത്തിലെ രണ്ട് പ്രധാന കായലുകളാണ്‌ [[വെള്ളിയങ്കോട് കായല്‍|വെള്ളിയങ്കോട് കായലും]], [[ചാവക്കാട് കായല്‍|ചാവക്കാട് കായലും]]. [[പൊന്നാനി കായല്‍]] ഈ രണ്ട് കായലുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്‌. ഇവയെ പോഷിപ്പിക്കുന്നതിനായുള്ള തോടുകളോ നദികലോ ഇല്ല.
 
== ചിത്രങ്ങള്‍ ==
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്