"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുവിതാംകൂറിന്റെ ദിവാന്മാർ എന്ന വര്‍ഗ്ഗം ചേര്‍ക്
ഇംഗ്ലീഷ് വിക്കി താളിന്റെ പരിഭാഷ
വരി 1:
{{ആധികാരികത}}
[[ധര്‍മ്മരാജ|ധര്‍മ്മരാജയുടെ]] (ധര്‍മ്മ രാജ കാര്‍ത്തിക തിരുന്നാള്‍ രാമ വര്‍മ്മ) ഭരണകാലത്ത് [[തിരുവിതാംകൂര്‍]] ദിവാനായിരുന്നു രാജ കേശവദാസ് (1745-1799).
{{വൃത്തിയാക്കേണ്ടവ}}
ഉത്തരേന്ത്യൻ മാതൃക അനുസരിച്ച് ''ദിവാൻ'' എന്ന പദവി സ്വീകരിച്ച [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു കേശവപിള്ള. അദ്ദേഹത്തിന്റെ ഭരണ തന്ത്രത്തിൽ മതിപ്പുതോന്നിയ ഗവർണർ ജനറൽ മോർണിംഗ്ടൺ പ്രഭു അദ്ദേഹത്തിനു് രാജാ എന്ന ബഹുമതി കൂടി നൽകി. കേശവപിള്ള വിനയപൂർവ്വം പേരിനൊപ്പം ദാസൻ എന്നു കൂടി എഴുതിച്ചേർത്ത് രാജാകേശവദാസനാ‍യി. ജനം ആദരപൂർവ്വം അദ്ദേഹത്തെ വലിയദിവാൻ‌ജി എന്നു വിളിച്ചു. [[മലബാര്‍|മലബാറിനെ]] അടിയറവുപറയിച്ച് [[ആലുവ]] വരെ മുന്നേറിയ [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുൽത്താന്റെ]] മുന്നേറ്റത്തിനു തടയിടാൻ പര്യാപ്തമായ തരത്തിൽ പ്രതിരോധം സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. [[ആലപ്പുഴ|ആലപ്പുഴയെ]] തുറമുഖപട്ടണമായി വികസിപ്പിച്ചതും ചാലക്കമ്പോളം പണികഴിപ്പിച്ചതും അദ്ദേഹമാണ്. ഈ വിധത്തിൽ ഉത്കൃഷ്ട സേവനം അനുഷ്ടിച്ച അദ്ദേഹത്തെ [[ധർമ്മരാജയുടെ]] കാലശേഷം അധികാര ഭ്രഷ്ടനാക്കി. താമസിയാ‍തെ [[തിരുവനന്തപുരം കോട്ട|തിരുവനന്തപുരം കോട്ടയ്ക്കകത്തെ]] വസതിയിൽ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം അന്തരിച്ചു.
 
== ആദ്യകാലം ==
{{stub|Raja Kesavadas}}
[[കുന്നത്തൂര്‍|കുന്നത്തൂരുള്ള]] കീര്‍ത്തിമംഗലം വീട്ടില്‍ 1745 മാര്‍ച്ച് 17-ന് രാമന്‍ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമന്‍ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമന്‍പിള്ളയുടെ പേര്‍ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്തിരുന്നു. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രദേശത്തെ ഒരു കച്ചവടക്കാരനായ പോക്ക് മൂസ് മരയ്ക്കാര്‍ അദ്ദേഹത്തിന്റെ കടയില്‍ കേശവപ്പിള്ളയെ കണക്കുകള്‍ നോക്കുന്നതിനായി നിയമിച്ചിട്ടുണ്ടായിരുന്നു.
[[en:Raja Kesavadas]]
 
== രാജകീയ ഭരണത്തില്‍ ==
മരയ്ക്കാര്‍ കൊട്ടാരത്തില്‍ പോയ അവസരത്തില്‍ കേശവദാസ് തന്റെ കഴിവുകളാല്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടര്‍ന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തില്‍ തന്നെ ജോലി നല്‍കി. പടിപടിയായി ഉയര്‍ന്ന് 1789-ല്‍ ഇദ്ദേഹം തിരുവിതാങ്കൂര്‍ ദിവാന്‍ ആകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായ മോര്‍ണിങ്ങ്‌ടണ്‍ ഇദേഹത്തിനു '''രാജ''' എന്ന പദവി നല്‍കി ആദരിച്ചു. തന്റെ വിനയം മൂലം തന്റെ പേരിനോട് ദാസന്‍ എന്നും കൂടി ചേര്‍ത്ത് രാജ ദാസന്‍ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍ രാജ കേശവദാസന്‍ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ ആദരപൂര്‍വ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജി എന്നും വിളിച്ചുപോന്നു.
 
[[കുളച്ചല്‍ യുദ്ധം|കുളച്ചല്‍ യുദ്ധത്തിനു]] ശേഷം [[മാര്‍ത്താണ്ഡവര്‍മ്മ|മാര്‍ത്താണ്ഡവര്‍മ്മയുമായി]] ചങ്ങാത്തത്തിലായ ഡച്ച് ക്യാപ്റ്റന്‍ [[യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്|യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയിയുടെ]] കീഴില്‍ ഇദ്ദേഹം ആയുധമുറയും പരിശീലിച്ചിരുന്നു.
 
== പട്ടാളത്തലവനായി ==
ഡച്ച് ക്യാപ്റ്റന്‍ യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയിയുടെ മരണശേഷം ഇദ്ദേഹം തിരുവിതാങ്കൂര്‍ പട്ടാളത്തിന്റെ സൈന്യാധിപനായി. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂര്‍ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
 
== ആലപ്പുഴയുടെ വികസനം ==
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആര്‍ക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകള്‍ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിര്‍മ്മിച്ചു. ചാലക്കമ്പോളം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് വ്യാപാരം നടത്താന്‍ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നല്‍കി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
 
[[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] കരൂക്കുറ്റി മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം ഒരു പാത നിര്‍മ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് പില്‍ക്കാലത്ത് നാമകരണം ചെയ്തു.
 
== അവസാന നാളുകള്‍ ==
[[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ സഹായം തേടാന്‍ ദിവാന്‍ രാജാവിനോട് ആവശ്യപ്പെട്ടു. സഹായിക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ പിന്നീട് ഭരണത്തിലും ഇടപെടാന്‍ തുടങ്ങി. 1798-ല്‍ ധര്‍മ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവര്‍മ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നില്‍ നിന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തന്‍ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി. 1799 ഏപ്രില്‍ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.
 
കേശവദാസിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുകയും [[വേലുത്തമ്പി ദളവ]] ദിവാനായി നിയമിക്കപ്പെടുകയും ചെയ്തു.
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
* [http://www.alappuzha.com/htm/raja.htm Alapuzha Website] accessed on August 7, 2006.
* [http://voiceofdharma.org/books/tipu/appe02.htm Voice of Dharma]accessed on August 7, 2006.
 
== അവലംബം ==
<references/>
 
{{stub|Raja Kesavadas}}
{{lifetime|1745|1799|മാര്‍ച്ച് 17|ഏപ്രില്‍ 21}}
[[Category:തിരുവിതാംകൂറിന്റെ ദിവാന്മാർ]]
[[en:Raja Kesavadas]]
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്