"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കേണ്ടി വരും
(ചെ.) Link to english Wiki
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ഉത്തരേന്ത്യൻ മാതൃക അനുസരിച്ച് ''ദിവാൻ'' എന്ന പദവി സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു കേശവപിള്ള. അദ്ദേഹത്തിന്റെ ഭരണ തന്ത്രത്തിൽ മതിപ്പുതോന്നിയ ഗവർണർ ജനറൽ മോർണിംഗ്ടൺ പ്രഭു അദ്ദേഹത്തിനു് രാജാ എന്ന ബഹുമതി കൂടി നൽകി. കേശവപിള്ള വിനയപൂർവ്വം പേരിനൊപ്പം ദാസൻ എന്നു കൂടി എഴുതിച്ചേർത്ത് രാജാകേശവദാസനാ‍യി. ജനം ആദരപൂർവ്വം അദ്ദേഹത്തെ വലിയദിവാൻ‌ജി എന്നു വിളിച്ചു. [[മലബാര്‍|മലബാറിനെ]] അടിയറവുപറയിച്ച് [[ആലുവ]] വരെ മുന്നേറിയ [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുൽത്താന്റെ]] മുന്നേറ്റത്തിനു തടയിടാൻ പര്യാപ്തമായ തരത്തിൽ പ്രതിരോധം സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. [[ആലപ്പുഴ|ആലപ്പുഴയെ]] തുറമുഖപട്ടണമായി വികസിപ്പിച്ചതും ചാലക്കമ്പോളം പണികഴിപ്പിച്ചതും അദ്ദേഹമാണ്. ഈ വിധത്തിൽ ഉത്കൃഷ്ട സേവനം അനുഷ്ടിച്ച അദ്ദേഹത്തെ [[ധർമ്മരാജയുടെ]] കാലശേഷം അധികാര ഭ്രഷ്ടനാക്കി. താമസിയാ‍തെ [[തിരുവനന്തപുരം കോട്ട|തിരുവനന്തപുരം കോട്ടയ്ക്കകത്തെ]] വസതിയിൽ ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം അന്തരിച്ചു.
 
{{stub|Raja Kesavadas}}
[[en:Raja Kesavadas]]
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്