"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

്പുതിയ ലേഖനം ഊട്ടിയില്‍ നിന്ന് അടര്‍ത്തിയത്
(വ്യത്യാസം ഇല്ല)

04:34, 12 ഏപ്രിൽ 2007-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ്നാടിന്റെ നീലഗിരി ജില്ലയില്‍ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗങ്ങള്‍ ആണ്‌ ബഡഗര്‍. ബഡഗ എന്ന പദം വടക്കുള്ളവര്‍ എന്ന അര്‍ത്ഥമുള്ള പദത്തില്‍ നിന്നാണ്‌ ഉണ്ടായത്. ഈ വര്‍ഗ്ഗക്കാര്‍ കന്നടത്തില്‍ നിന്ന് നുറ്റാണ്ടുകള്‍ക്ക് മുന്നേ കുടിയേറിയവരാണ്‌. ഇവര്‍ മൈസൂരിലെ രാഷ്ട്രീയ പീഡനങ്ങളിലും വരള്‍ച്ചയിലും ഭയന്ന് കുടിയേറിയവരാണ്‌. ഇതില്‍ തന്നെ ആറു വിഭാഗങ്ങള്‍ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതില്‍ തോറെയന്മാര്‍ ആണ്‌ ഏറ്റവും താഴ് ജാതി. ഉഡയര്‍ മേല്‍ ജാതിയും ബ്രാഹ്മണരുമാണ്‌. ഇവര്‍ മറ്റുള്ളവരുടെ പുരോഹിത ജോലി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂല്‍ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.

വിദേശീയര്‍ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങള്‍ ആദിവാസികളായ ബഡഗ, തോഡ, കോട്ട, കുറുമ്പര്‍ എന്നിവരാണ്‌. എന്നാല്‍ ഇന്ന് വളരേയധികം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. [1]

പ്രമാണാധാരസൂചി

  1. ഡബ്ലിയു., ഫ്രാന്‍സിസ് (2001) [1908]. മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- ദ നീല്‍ഗിരീസ് (in ഇംഗ്ലീഷ്) (രണ്ടാം റീപ്രിന്റ് ed.). ന്യൂഡല്‍ഹി: ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ്. ISBN 81-206-0546-2. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബഡഗർ&oldid=47418" എന്ന താളിൽനിന്ന് ശേഖരിച്ചത്