"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇസ്ലാമിലേ സാങ്കേതിക പദമായ ശിർക്ക് Shirk (Arabic: شرك‎)എന്നതിന്റെ വ്യാപ...
 
No edit summary
വരി 1:
ഇസ്ലാമിലേ സാങ്കേതിക പദമായ ശിർക്ക് Shirk (Arabic: شرك‎)എന്നതിന്റെ വ്യാപകാർത്ഥം അള്ളാഹുവിൽ പങ്കുകാരെ ചേർക്കലാകുന്നു.അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അള്ളാഹുവിൽ കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അള്ളാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവർത്തികൾ (അഫ് ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അള്ളാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. അള്ളാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അള്ളാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
 
അള്ളാഹുവിന്റെ പ്രതേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതിൽ മാത്രം പങ്കുചേർക്കൽ ശിർക്കാകുമെന്ന് ചിലർ പറയാറുണ്ട്. ഉദാഹരണത്തിന് മുസ്തഗാസ്(സഹായം തേടപ്പെടുന്നവൻ) വക്കീൽ (ഭാരമേൽ‌പ്പിക്കപെടുന്നവൻ) എന്നീ പദങ്ങൾ. വിപൽഘട്ടത്തിൽ ഇസ്തി ഗാസ: ചെയ്യപ്പെടുന്നവൻ, ഭാരമേൽ‌പ്പിക്കപെടുന്നവൻ അള്ളാഹുവാണ് അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥാർഥത്തിൽ സ്വയം സഹായിക്കാൻ കഴിവുണ്ടെന്ന് (സ്വമദിയത്ത്) ആരോപിച്ചുകൊണ്ട് സ്യഷ്ടിയെ ഏതു ഘട്ടാത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്.
 
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിൻ വിരുദ്ധമാകുന്നില്ല. വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിർക്കും. വിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിൽ സ്യഷ്ടിയേ സമീപിക്കുന്നു. ആ സ്യഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കിൽ പോലും ശിർക്കായിതീരുന്നു സന്ദർഭത്തിന്റ് പ്രതേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിർക്കും സംഭവിക്കുന്നതെനും നാം മനസ്സിലാക്കണംസംഭവിക്കുന്നത്.
 
ചുരുക്കത്തിൽ വിപൽഘട്ടത്തിൽ സഹായമർഥിക്കപെടുന്നവൻ. അഭയം തേടപ്പെടുന്നവൻ, ഭാരമേൽ‌പ്പിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാണ എന്നതിന്റെ അർഥം സ്വന്തം കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കിൽ ശിർക്കാകുകയില്ല.
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്