"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ശരീരാരോഗ്യം നിലനിര്‍ത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിര്‍ത്തുവാന്‍ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളില്‍ '''ലാളനാതൃഷ്ണ'''യായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പര്‍ശനവും ഉത്തേജനവും ലഭിക്കാതെ, ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന ശിശുക്കള്‍ വളരെ വേഗം രോഗങ്ങള്‍ക്ക് കീഴടങ്ങുന്നുവെന്നും ഒടുവില്‍ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, '''അംഗീകാരവാഞ്ഛ'''യായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. എല്ലാ മുതിര്‍ന്നവരിലും അന്തര്‍ലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിര്‍ന്നവര്‍ ദീര്‍ഘകാലം ഏകാന്തതടവനുഭവിക്കുമ്പോള്‍ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാര്‍ക്ക്, ശാരീരികമായ പീഡനത്തേക്കാള്‍ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേണ്‍ തന്റെ ''ഗേംസ് പീപ്പിള്‍ പ്ലേ'', എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളില്‍ പല തോതിലാണു കാണുന്നത്. ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോള്‍, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിര്‍ത്താന്‍, വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.
 
വിനിമയാപഗ്രധന വിദ്യയില്‍, '''സ്ട്രോക്''' (Stroke - സംവാഹനം; തലോടല്‍, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍) എന്ന ഇംഗ്ലീഷുപദം, മനുഷ്യര്‍ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. ''മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കില്‍ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും'' ഒരു സ്ടോക്കായിസ്ട്രോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കില്‍ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിര്‍ന്നവരോടാകുമ്പോള്‍ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് '''വിനിമയം''' (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.
 
വാക്കുകളും പ്രവൃത്തികളും സുഖകരമോ (Positive - സഗുണം) അല്ലെങ്കില്‍ വേദനാജന്യങ്ങളോ (Negative - ദുര്‍ഗ്ഗുണം) ആകാം. സഗുണങ്ങളായ സ്ട്രോക്കുകള്‍ ലഭിക്കുവാന്‍ ഒരാള്‍ക്ക് വിഴിയില്ലെങ്കില്‍, അംഗീകാരവഞ്ഛയാല്‍ അയാള്‍, ദുര്‍ഗ്ഗുണങ്ങളായ സ്ട്രോക്കുകള്‍ എങ്കിലും സമ്പാദിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും എന്നും സ്നേഹവിനിമയം ഒന്നും കിട്ടാതിരിക്കുന്നത് (Absence of Stroke) ഒരാള്‍ക്ക് സഹിക്കാനാവുന്നതല്ല എന്നുമാണ് വിനിമയാപഗ്രധനവിദ്യയിലെ കാതലായ ആശയങ്ങളില്‍ പ്രധാനം.
 
'''സമയത്തിന്റെ വിനിയോഗം''' <ref Name="GPP"/>
"https://ml.wikipedia.org/wiki/വിനിമയാപഗ്രഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്