"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168:
(Pastimes)
 
സമ്മേളനസ്ഥലങ്ങളിലും ആഘോഷവേളകളിലും പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്‍പും ഇടവേളകളിലും അതിലെ പങ്കാളികള്‍ ചെറുകൂട്ടങ്ങളായിത്തിരിഞ്ഞ് "കൊച്ചുവര്‍ത്തമാനങ്ങളില്‍" ഏര്‍പ്പെടുന്നത് സാധാരണമാണ്. ഒരു കൂട്ടര്‍ രാഷ്ട്രീയമാണ് (''കേന്ദ്രകമ്മിറ്റിത്തീരുമാനങ്ങള്‍..'') ചര്‍ച്ച ചെയ്യുന്നതെങ്കില്‍, മറ്റോരു കൂട്ടര്‍ക്ക് മൊബൈലും കാറും വിഷ്യമാകുന്നുവിഷയമാകുന്നു; ഇനിയൊരു കൂട്ടര്‍ 'പുടവയും വളയും' (ഫാഷന്‍) അല്ലെങ്കില്‍ 'അഡ്മിഷന്‍' (കുട്ടികളുടെ വിദ്യാഭ്യാസം) സംസാരിക്കുന്നു. സംഘാംഗങ്ങളുടെ ലിംഗം, സാമൂഹികസ്ഥാനംസമൂഹത്തിലെ അവരുടെ സ്ഥാനം തുടങ്ങിയവയനുസരിച്ച് വിഷയങ്ങളും മാറുന്നു. ''പകുതി ഉപചാരസ്വഭാവമുള്ളതും ഏതെങ്കിലും ഒരു വിഷയം സംബന്ധിച്ചും നടക്കുന്ന പൂരകവിനിമയങ്ങളാണ് ഇത്തരം '''നേരംകൊല്ലികള്‍''' (Pastimes)''. പ്രാഥമികമായി വിരസമായ സമയം ചിട്ടപ്പെടുത്തുവാനും മറ്റാളുകളുമായി ഇടപെട്ട് അംഗീകാരം / സ്നേഹം നേടുന്നതിനുമാണ് നേരംകൊല്ലി സംഭാഷണങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നത്. രണ്ടാമത്, കൂടുതലടുപ്പമുള്ള സാമൂഹികബന്ധങ്ങളില്‍, സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനുള്ള പങ്കാളികളെ തെരഞ്ഞടുക്കാനുമാണ് നേരംകൊല്ലികള്‍ ഉപയോഗപ്പെടുന്നത്. നേരംകൊല്ലികള്‍ പുരോഗമിക്കുമ്പോള്‍ അതില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ശിശുഭാവങ്ങള്‍ വളരെ സമര്‍ത്ഥമായി മറ്റുപങ്കാളികളെപങ്കാളികളെ അളക്കുകയും സ്വീകാര്യമായവരെ തെരഞ്ഞെടുക്കുകയും മറ്റാളുകളെ നിരാകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രീയ, ഭൂരിഭാഗവും ബോധപൂര്‍വമല്ലാതെ (Uncounsious) സഹജാവബോധസഹായത്താല്‍ (Intutive) ആണു നടക്കുന്നത്.
 
നേരംകൊല്ലികള്‍ക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. അത് സമൂഹമദ്ധ്യത്തില്‍ ഒരോ വ്യക്തിയും കെട്ടുന്ന 'വേഷ'ത്തിന് (Social Role) സംമൂഹത്തില്‍ അംഗീകാരം നേടിയെടുക്കുകയും അതു പ്രബലമാക്കുകയും (Stabilize) ചെയ്യുക എന്നതത്രേ. തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം (Anima / Animus), അറിഞ്ഞോ അറിയാതെയോ മറച്ചുകൊണ്ട്, സമൂഹമധ്യേ ധരിക്കുന്ന 'മുഖാവരണം' (Persona) ആണത്. വ്യക്തിത്വത്തിന്റെ ഈ ബാഹ്യാംശത്തിനു ലഭിക്കുന്ന സമൂഹികാംഗീകാരം, വിവിധ വിഷയങ്ങളിലുള്ള അയാളുടെ 'നിലപാടു'കളെയും (Position), തദ്വാരാ മന:സ്ഥിതിയെയും (Attitude) സ്വാധീനിക്കുന്നുണ്ട്. "മറ്റുള്ളവരെല്ലാം മോശമാണ്", "ജീവിതം ദു:ഖം മാത്രമാണ്" എന്നു തുടങ്ങിയ, ഒരാളുടെ പെരുമാറ്റത്തെ ആകമാനം സ്വാധീനിക്കുന്ന, പ്രവചനവാക്യങ്ങളാണ് അയാളുടെ നിലപാടുകള്‍. ഇത്തരം നിലപാടുകള്‍ ഒരു വ്യക്തിയില്‍ രൂപപ്പെടുന്നതും ദൃഢമാകുന്നതും, ആലോചിച്ചു സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും , ലോകപരിചയവും ലഭിക്കുന്നതിന് വളരെ മുന്‍പാണ് - രണ്ടു വയസു മുതല്‍ (ഒരു പക്ഷെ, ഒരു വയസു മുതല്‍) ഏഴു വയസു വരെയുള്ള ഘട്ടത്തിലാണ് എന്ന് ഡോ. ബേണ്‍ പറയുന്നു. ഒരാളുടെ നിലപാടുകളില്‍ നിന്ന് അയാളുടെ ബാല്യം ഏതുവിധമായിരുന്നു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയും. മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു സംഭവം ഇടപെട്ട് മാറ്റങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍, അയാളുടെ ബാക്കി ജീവിതകാലം അത്രയും ഈ നിലപാടുകള്‍ ദൃഢമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കും. ആ നിലപാടുകള്‍ക്കു വിരുദ്ധമായ സാഹചര്യങ്ങള്‍ അയാള്‍ ഒഴിവാക്കുകയോ, അത്തരം സാഹചര്യങ്ങളിലെ പ്രതികൂലാംശങ്ങളെ രൂക്ഷമായി, കൗശലപൂര്‍വം മാറ്റിമറിച്ച് (Manipulate), ഭീഷണികളെ അനുകൂലമായ സാധൂകരണങ്ങളാക്കുകയോ (Justification) ചെയ്യും.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിനിമയാപഗ്രഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്