"സി. ശങ്കരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കോൺഗ്രസ് പ്രസ്ഥാനത്തെ കേരളത്തിൽ വേരു പിടിക്കാൻ സഹായിച്ച വ്യ...
 
വരി 1:
കോൺഗ്രസ് പ്രസ്ഥാനത്തെ കേരളത്തിൽ വേരു പിടിക്കാൻ സഹായിച്ച വ്യക്തികളിലൊരാളാണ് സി.ശങ്കരൻ നായർ. പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1957 ജൂലായ് 15 നു ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി.1879 ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം,മദ്രാസ് ഹൈക്കോടതി ജഡ്ജി,ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ,തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904 ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912 ൽ സർ പദവിയും നൽകി.1897 ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്.വിദേശ മേധാവിത്വത്തത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാ‍ജി വച്ചു .ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യ പദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22നു അദ്ദേഹം അന്തരിച്ചു.
 
[[Category:ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍]]
"https://ml.wikipedia.org/wiki/സി._ശങ്കരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്