"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ഇന്ത്യ|പുരാതനഭാരതത്തില്‍]] ഉപയോഗത്തിലിരുന്ന ഭാഷകളുടേയും ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ്‌ '''പ്രാകൃതം''' അഥവാ '''പ്രാകൃത്''' എന്നു പറയുന്നത്. [[ക്ഷത്രിയര്‍|ക്ഷത്രിയരാജാക്കന്മാരുടെ]] പ്രോല്‍സാഹനത്തിന്‍ കീഴീല്‍ പ്രാകൃതഭാഷകള്‍ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രാഹ്മണര്‍|യാഥാസ്ഥിതികബ്രാഹ്മണര്‍]] ഇതിനെ അംഗീകരിച്ചിരുന്നില്ല. [[അശോകചക്രവര്‍ത്തി|അശോകന്റെ]] [[ശിലാശാസനം|ശിലാശാസനങ്ങളിലാണ്‌]] ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദര്‍ശിക്കാനാകുന്നത്.
 
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌ [[മഗധ|മഗധയില്‍]] ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ്‌ മാഗധി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശങ്ങളിൽ, അരമായ ലിപിയിൽ നിന്ന് രൂപമെടുത്ത ഖരോശ്ഥി ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
 
== സാഹിത്യം ==
[[കാളിദാസന്‍|കാളിദാസന്റെ]] [[അഭിജ്ഞാനശാകുന്തളം]] സംസ്കൃതത്തിനു പുറമേ പ്രാകൃതത്തിന്റെ ഭേദങ്ങളായ [[മഗധി]], [[ശൗരസേനി]] എന്നീ ഭാഷകളിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്<ref name=bharatheeyatha3/>. കാളിദാസന്റെ നാടകങ്ങളില്‍ രാജാവും ബ്രാഹ്മണരും സംസ്കൃതം സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രാകൃതഭാഷയാണ്‌ ഉപയോഗിച്ചിരിക്കുന്നത്<ref name=ncert6-11>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=118|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. ഒന്നാം നൂറ്റാണ്ടില്‍ [[ശതവാഹനസാമ്രാജ്യം|ശതവാഹനസാമ്രാജ്യത്തിലെ]] [[ഹാലന്‍]] എന്ന രാജാവ് പ്രാകൃതഭാഷയിലെ 700 പദ്യങ്ങള്‍ സമാഹരിച്ചു. '''[[സത്തസായി]]''' എന്നാണ്‌ ഇത് അറിയപ്പെടുന്നത് (സംസ്കൃതത്തില്‍ സപ്തശതി).<ref name=bharatheeyatha3>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 65,66|chapter= 3-സാഹിത്യം|language=മലയാളം}}</ref>. [[വള്ളത്തോള്‍]] ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. [[ഗ്രാമസൗഭാഗ്യം]] എന്നാണ്‌ വള്ളത്തോളിന്റെ പരിഭാഷയുടെ പേര്‌.
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്