"ആർ.കെ. നാരായൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
ആര്‍.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ [[മാല്‍ഗുഡി]] എന്ന പട്ടണമാണ്. ''[[സ്വാമി ആന്റ് ഫ്രണ്ട്സ്]]'' എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തവേ തന്നെ പല ഇന്ത്യന്‍ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊര്‍ജ്ജവും ആഘോഷിച്ച് സ്നേഹപൂര്‍ണ്ണമായ മനുഷ്യത്വത്തില്‍ അധിഷ്ടിതമായി നോവലുകള്‍ രചിച്ച [[വില്യം ഫോക്നര്‍|വില്യം ഫോക്നറുമായി]] ആര്‍.കെ. നാരായണനെ ഉപമിക്കാറുണ്ട്.<ref>[http://www.hinduonnet.com/2001/05/16/stories/05162512.htm R.K. Narayan 1906-2001]</ref>
== ജീവിതരേഖ ==
[[കര്‍ണ്ണടകകര്‍ണ്ണാടകം|കര്‍ണ്ണടകയിലെ]] ഒരു [[തമിഴ് ബ്രാഹ്മണര്‍|തമിഴ് ബ്രാഹ്മണ കുടുംബത്തില്‍]] 1906 [[ഒക്ടോബര്‍ 10]]-ന് ജനിച്ചു. [[മൈസൂര്‍ മഹാരാജാസ് കോളേജ്|മൈസൂര്‍ മഹാരാജാസ് കോളേജില്‍]] നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയില്‍ മുഴുകി. പ്രശസ്തനായ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റായ [[ആര്‍.കെ. ലക്ഷ്മണ്‍]] ഇളയ സഹോദരനാണ്‌.
 
94-ആം വയസ്സുവരെ നാരായണ്‍ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അന്‍പതു വര്‍ഷത്തിലേറെ, ആര്‍.കെ. നാരായണന്‍ സര്‍ഗ്ഗരചന തുടര്‍ന്നു. പതിനാലു [[നോവല്‍|നോവലുകള്‍]], അഞ്ച് വാല്യങ്ങളിലുള്ള [[ചെറുകഥ|ചെറുകഥകള്‍]], അനവധി [[യാത്രാവിവരണം|യാത്രാവിവരണങ്ങള്‍]], ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങള്‍, [[ഇന്ത്യന്‍ ഇതിഹാസങ്ങള്‍|ഇന്ത്യന്‍ ഇതിഹാസങ്ങളുടെ]] ചുരുക്കിയ ഇംഗ്ലീഷ് തര്‍ജ്ജമ, [[മൈ ഡേയ്സ്]] എന്ന ഓര്‍മ്മക്കുറിപ്പ് എന്നിവ ആര്‍.കെ. നാരായണ്‍ രചിച്ചു.
"https://ml.wikipedia.org/wiki/ആർ.കെ._നാരായൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്