"ഇ-മെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ug:ئېلخەت
No edit summary
വരി 2:
'''ഇലക്ട്രോണിക് മെയില്‍''' എന്നതിന്റെ ചുരുക്കപ്പേരാണ് '''ഇ-മെയില്‍'''. ഇലക്ടോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്. [[സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍]] അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന [[ഇന്റര്‍നെറ്റ്]] ഇ-മെയിലിനേയും [[X.400]] സം‌വിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇന്‍ട്രാനെറ്റ് സം‌വിധാനത്തെയും ഇ-മെയില്‍ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.
 
ആദ്യകാലങ്ങളില്‍ ടെക്സ്റ്റ് രൂപത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്ന രീതിയെ മാത്രമാണ്‌ ഇ മെയില്‍ എന്നു വിളിച്ചിരുന്നതെങ്കില്‍ ഇന്ന് മള്‍ട്ട്മള്‍ട്ടി മീഡിയ ഫയലുകള്‍ ചേര്‍ത്ത് അയക്കുന്ന മെയിലുകളെയും ഇങ്ങനെ വിളിക്കാറുണ്ട്.
 
== ഇ-മെയില്‍ വിലാസം എങ്ങനെ സ്വന്തമാക്കാം ==
സാധാരണയായി ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുമ്പോള്‍ തന്നെ [[ഐ.എസ്.പി.]], ഇ-മെയില്‍ വിലാസം നല്‍കാറുണ്ട്. അതു കൂടാതെ ധാരാളം [[വെബ്സൈറ്റ്|വെബ്സൈറ്റുകള്‍]] സൗജന്യ ഇ-മെയില്‍ സേവനം നല്‍കുന്നുണ്ട്. [[ജിമെയില്]]‍, [[യാഹൂമെയില്‍]], [[റെഡിഫ്ഫ്മെയില്‍]], [[ഹോട്ട്മെയില്‍]] തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഈ വെബ്സൈറ്റുകളില്‍ പോയി ഇ-മെയില്‍ വിലാസത്തിനു വേണ്ട അപേക്ഷ യൂസര്‍നെയിമും [[പാസ്‌വേര്‍ഡ്|പാസ്‌വേര്‍ഡും]] നല്‍കി പൂരിപ്പിച്ചു നല്‍കി ഇ-മെയില്‍ വിലാസം സ്വന്തമാക്കാം.
 
ഇ-മെയില്‍ വിലാസത്തിന്‌ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉപയോക്തൃനാമവും (User Name) ഡൊമൈന്‍ നാമവും (Domain Name). ഇവയ്ക്കിടയിലായി @ (അറ്റ് എന്ന് ഉച്ചാരണം) എന്ന ചിഹ്നവും ഉപയോഗിക്കുന്നു.
 
== ഇതുംകൂടി കാണുക ==
*[[ജിമെയില്‍]]
"https://ml.wikipedia.org/wiki/ഇ-മെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്