"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

remove nonexistent refs
വരി 113:
 
=== സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റല്‍ വിജ്ഞാനകോശങ്ങള്‍ ===
<!--[[ചിത്രം:Encarta visual browser.jpg|thumb|200px|right|ബ്രിട്ടാനിക്കയുടെ പ്രമുഖ എതിരാളികളിലൊന്നായ [[എന്‍‌കാര്‍ട്ടാ|എന്‍‌കാര്‍ട്ട]] വിവിധമാധ്യമവിജ്ഞാനകോശത്തിന്റെ സിഡി റൊം -ബ്രിട്ടാനിക്കയ്ക്ക് രണ്ടുവര്‍ഷം മുന്‍പേ-1993ല്‍ പുറത്തിറങ്ങി. എന്‍‌കാര്‍ട്ട അന്നുമുതല്‍ക്കേ ബ്രിട്ടാനിക്കയേക്കാള്‍ ചില്ലറവില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നു]]-->
സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റല്‍ വിജ്ഞാനകോശങ്ങളില്‍ ബ്രിട്ടാനിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ പ്രമുഖ എതിരാളിയാണ് എന്‍‌കാര്‍ട്ടാ. ഫങ്ക്&വാഗ്നാല്‍സ്, കോളിയറുടെ വിജ്ഞാനകോശം, ന്യൂ മെരിറ്റ് സ്കോളര്‍ എന്നീ അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങളിലെ വിവരങ്ങളും ഉള്‍പ്പെടുത്തി നവീന രീതിയില്‍ വികസിപ്പിച്ച ഒരു വിവിധമാധ്യമവിജ്ഞാനകോശമാണ് എന്‍‌കാര്‍ട്ടാ. രണ്ടായിരാമാണ്ട് ജനുവരി മുതല്‍ രണ്ടായിരത്താറാമാണ്ട് ഫെബ്രുവരി വരെയുള്ള യു. എസ് ചില്ലറ വില്പ്പന കണക്കുകള്‍ പ്രകാരം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വിവിധമാധ്യമവിജ്ഞാനകോശമാണ് എന്‍‌കാര്‍ട്ടാ. രണ്ടായിരത്തി ഏഴില്‍ ഇറങ്ങിയ ബ്രിട്ടാനിക്ക അള്‍ട്ടിമേറ്റ് സിഡി/ഡിവിഡി 50 യു. എസ്. ഡോളറിനും എന്‍‌കാര്‍ട്ടാ പ്രീമിയം 2007 ഡിവിഡി 45 യു. എസ്. ഡോളറിനും വില്‍ക്കപ്പെടുന്നു. ബ്രിട്ടാനിക്കയില്‍ 100,000 ലേഖനങ്ങളും മെരിയം-വെബ്സ്റ്റേഴ്സ് നിഘണ്ടുവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പ്രൈമറി, സെക്കണ്ടറി സ്കൂള്‍ പതിപ്പുകള്‍ ലഭ്യമാണ്. 66,000 ലേഖനങ്ങളുള്ള എന്‍‌കാര്‍ട്ടയില്‍ ഉപയോക്തസൗഹാര്‍ദ്ദപരമായ ബ്രൗസറും, സം‌വദിയ്ക്കുന്ന ഭൂപടങ്ങളും, ഗണിതം, ഭാഷ, ഗൃഹപാഠം എന്നിവയ്ക്കയുള്ള ഉപകരണങ്ങളും, അമേരിക്കന്‍/ബ്രിട്ടീഷ് ഇംഗ്ലീഷ് നിഘണ്ടുക്കളും അടങ്ങിയിരിക്കുന്നു. യുവജനങ്ങള്‍‍ക്കായുള്ള ഒരു പതിപ്പും ലഭ്യമാണ്. അമേരിക്കന്‍ പ്രേക്ഷകരോടുള്ള ചായ്‌വ് ബ്രിട്ടാനിക്കയ്ക്കും എന്‍‌കാര്‍ട്ടയ്ക്കുമെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ലേഖനങ്ങള്‍ ഭേദഗതി വരുത്തുന്നത്ര വേഗത്തില്‍ മറ്റു ലേഖനങ്ങളും ചെയ്യാതിരിക്കുക, അമേരിക്കയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്രയും വിവരങ്ങള്‍ മറ്റുള്ളവയില്‍ ഉള്‍പ്പെടുത്താതിരിക്കുക മുതലായ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ബ്രിട്ടാനിക്ക എന്‍‌കാര്‍ട്ടാ വിജ്ഞാനകോശങ്ങള്‍ ഇന്റര്‍നെറ്റ് വഴിയും ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കും; ചില സേവനങ്ങളുപയോഗിക്കാന്‍ പണം കൊടുക്കേണ്ടിവരുമെങ്കിലും.
 
"https://ml.wikipedia.org/wiki/എൻസൈക്ലോപീഡിയ_ബ്രിട്ടാനിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്