"ഉപഭാഷാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[മലയാളം|മലയാളഭാഷയുടെ]] ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് '''ഉപഭാഷാവാദം'''. [[തമിഴ്|തമിഴിന്റെ]] ഒരു [[ഉപഭാഷ]] എന്ന നിലയില്‍ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. [[എഫ്.ഡബ്ല്യൂ. എല്ലിസ്]], [[ഹെര്‍മന്‍ ഗുണ്ടര്‍ട്ട്]] തുടങ്ങിയവര്‍ ഇക്കാര്യം ആനുഷംഗികമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും [[റോബര്‍ട്ട് കാള്‍ഡ്വല്‍|കാള്‍ഡ്വല്‍]] ആണ് ഗവേഷണരൂപത്തില്‍ ആദ്യമായി ഈ വാദം ഉന്നയിച്ചത്.
 
‘[[കൊടുന്തമിഴ്|കൊടുന്തമിഴെന്നപോലെ]] മലയാളവും [[ചെന്തമിഴ്|ചെന്തമിഴിന്റെ]] ഉപഭാഷയാണെന്ന്’ മലയാളഭാഷയെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ <ref>Dissertation on the Malayalam language - Indian antiquery 7; 1878 P.274-287</ref> [[എഫ് ഡബ്ലിയു.എല്ലിസ്]] പരാമര്‍ശിക്കുന്നു. “മലയാളത്തിന്റെ സവിശേഷസ്വഭാവം അതിനെ ഒരു വേറിട്ട ഭാഷയാക്കി മാറ്റുകയും തമിഴില്‍നിന്ന് ഉദ്ഭവിച്ച മറ്റെല്ലാ ഉപഭാഷകളില്‍നിന്നും സവിശേഷരീതിയില്‍ വിവേചിപ്പിക്കുകയും ചെയ്യുന്നു.“ എന്നും.<!-- ക്രിയയില്‍ പുരുഷപ്രത്യയം ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റു സജാതീയഭാഷകളില്‍നിന്നുള്ള പ്രധാനവ്യത്യാസമെന്നും തമിഴിന്റെ തെറ്റായ ഉച്ചാരണമാണ് മലയാളം എന്ന് പറഞ്ഞുകൂടാ എന്നും അദ്ദേഹം പറയുന്നു. തമിഴിനും മലയാണ്മയ്ക്കുമുള്ള സ്വനപരമായ പ്രധാനവ്യത്യാസങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പില്‍ക്കാലത്ത് കേരളപാണിനി ആറുനയങ്ങളായി വിവരിച്ചവയില്‍ പുരുഷഭേദനിരാസം, സ്വരസംവരണം, താലവ്യാദേശം, അനുനാസികാതിപ്രസരം എന്നിവയെ വ്യക്തമായി വിവരിക്കുന്നുണ്ട് എല്ലിസ് ഈ ലേഖനത്തില്‍. -->
ഭാഷോല്പത്തിയെക്കുറിച്ചുള്ള ഗുണ്ടര്‍ട്ടിന്റെ പരാമര്‍ശങ്ങളിലൊന്ന് [[മലയാളഭാഷാവ്യാകരണം|മലയാളഭാഷാവ്യാകരണത്തിലേതാണ്‌]]. “മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അത് [[തെലുങ്ക്]], [[കന്നട|കര്‍ണ്ണാടകം]], [[തുളു]], [[കൊടകുഭാഷ|കുടക്]] മുതലായ ശാഖകളെക്കാള്‍ അധികം തമിഴരുടെ സൂത്രങ്ങളോട് ഒത്തുവരുകയാല്‍ ഉപഭാഷയത്രേ; എങ്കിലും ബ്രാഹ്മണര്‍ ഈ കേരളത്തെ അടക്കിവാണ് അനാചാരങ്ങളെ നടപ്പാക്കി നാട്ടിലെ ശൂദ്രന്മാരുമായി ചേര്‍ന്നുപോയതിനാല്‍ സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞുവന്നു ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റിയിരിക്കുന്നു.”<ref>ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, മലയാളഭാഷാവ്യാകരണം(1851) </ref>, എന്നാണ് അദ്ദേഹം പറയുന്നത്. “വിഭിന്നഭാഷകളെന്നതിനെക്കാള്‍ [[ദ്രാവിഡഭാഷാഗോത്രം|ദ്രാവിഡഗോത്രത്തിലെ]] ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകള്‍ പഴയകാലത്ത് വേര്‍തിരിയുന്നത്.” <ref>ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, മലയാളം-ഇംഗ്ലീഷ് നിഘണ്ടു [ http://books.google.co.in/books?id=LNugUcMSSzcC&pg=PT40#v=onepage&q=&f=false ഗൂഗിള്‍ ഗ്രന്ഥശേഖരത്തില്‍]</ref>, എന്ന് അദ്ദേഹം തന്റെ [[ഗുണ്ടര്‍ട്ട് നിഘണ്ടു|നിഘണ്ടുവില്‍]] വിവരിക്കുന്നു.
 
"https://ml.wikipedia.org/wiki/ഉപഭാഷാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്