"എംപി3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
++reference |
|||
വരി 19:
'''എംപി3''' അഥവാ '''എംപെഗ്-1 ഓഡിയോ ലെയര്‍ 3''' (MPEG-1 audio layer 3) [[ഡിജിറ്റല്‍ ശബ്ദം]] എന്‍കോഡ് ചെയ്യുവാനുപയോഗിക്കുന്ന ഒരു ഫോര്‍മാറ്റാണ്. എംപി3 ഫോര്‍മാറ്റിന് [[നിര്‍മ്മാണാവകാശം]] അഥവാ പേറ്റന്റ് ലഭിച്ചിട്ടുണ്ട്<ref>http://inventors.about.com/od/mstartinventions/a/MPThree.htm</ref>. [[ലോസ്സി ഡാറ്റാ കംപ്രഷന്‍]] എന്ന സാങ്കേതിക വിദ്യയാണ് എംപി3 ഫയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശബ്ദലേഖനത്തിനു മാത്രമുള്ള ഒരു ഫോര്‍മാറ്റ് ആണ് എംപി3. മൂവിങ്ങ് പിക്ചര്‍ എക്സ്പെര്‍ട്ട്സ് ഗ്രൂപ്പ് (Moving Picture Experts Group) എന്ന സംഘടനയാണ് എംപി3 യുടെ രൂപകല്പനയുടെ പിന്നില്‍.
ലോസ്സി കംപ്രഷന്‍ അള്‍ഗൊരിതം ഉപയോഗിച്ച് സൃഷ്ടിക്കുന്ന എംപി3 ഫയലുകള്‍ക്ക് മൂല ശബ്ദഫയലിനെക്കാള്‍ വലിപ്പം കുറവായിരിക്കും, പക്ഷെ ശ്രവിക്കുമ്പോള്‍ മിക്കവര്‍ക്കും വലിയ വ്യത്യാസം തോന്നുകയുമില്ല. ഉദാഹരണത്തിന് 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വേവ്(WAV) ഫയലിനെ ഏകദേശം 30 [[മെഗാബൈറ്റ്]] വലിപ്പം കാണും, ഇതേ ഫയല്‍ എംപി3 രൂപത്തിലാക്കുമ്പോള്‍ ഏകദേശം 3 മെഗാബൈറ്റോളമേ വരൂ. ഈ വലിപ്പക്കുറവ് ശബ്ദഫയലുകളുടെ [[ഇന്റര്‍നെറ്റ്]] വഴിയുള്ള കൈമാറ്റവും മറ്റും എളുപ്പമാക്കിയിട്ടുണ്ട്.
==എങ്ങനെയാണ് എംപി3 ഫയലുകള്‍ ഉണ്ടാക്കുന്നത്==
ലോസ്സി ഡാറ്റാ കംപ്രഷന്‍ ഉപയോഗിച്ചാണ് എംപി3 ഫയലുകള്‍ സൃഷ്ടിക്കുന്നത്, ഇവിടെ കംപ്രഷന്‍ എന്നു പറയുമ്പോള്‍ ചുരുക്കല്‍ മാത്രമല്ല ആവശ്യമില്ലാത്ത കുറേ ഡാറ്റ കളയുകയാണ് ചെയ്യുന്നത്. മൂല ഡിജിറ്റല്‍ ശബ്ദ ഫയലിലുള്ള, എന്നാല്‍ [[മനുഷ്യന്|മനുഷ്യന്]] തന്റെ ശ്രവണശേഷി കൊണ്ട് തിരിച്ചറിയാന്‍ സാധിക്കാത്ത ശബ്ദവീചികളെപ്പറ്റിയുള്ള ഡാറ്റയാണ് നീക്കം ചെയ്യുക. മനുഷ്യശ്രവണശേഷിയുടെ ചില പ്രത്യേകതകള്‍ ഫലപ്രദമായി എംപി3 നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
===മനുഷ്യശ്രവണശേഷിയുടെ പ്രത്യേകതകള്‍===
20ഹെര്‍ട്സിനും 20000ഹെര്‍ട്സിനും ഇടയില്‍ ആവര്‍ത്തനമുള്ള ശബ്ദതരംഗങ്ങളാണ് പൊതുവേ മനുഷ്യന് ശ്രവ്യമായിട്ടുള്ളത്<ref>http://www.dspguide.com/ch22/1.htm</ref>. മനുഷ്യന്റെ ശ്രവണ ശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രതിഭാസമാണ് [[ഓഡിറ്ററി മാസ്കിങ്ങ്]](auditory masking). ഒരു ശബ്ദം കേള്‍ക്കുന്നത് മറ്റൊരു ശബ്ദം മൂലം മറയ്ക്കപ്പെടുന്നതിനാണ് ഓഡിറ്ററി മാസ്കിങ്ങ് എന്നു പറയുന്നത്.
===എംപി3 നിര്‍മ്മാണ പ്രക്രിയ===
മൂല ശബ്ദത്തില്‍ നിന്നും എംപി3 നിര്‍മ്മിക്കുവാന്‍ രണ്ട് പ്രാവശ്യം കംപ്രഷന്‍ അഥവാ ചുരുക്കല്‍ പ്രക്രിയകള്‍ നടക്കുന്നുണ്ട്. ആദ്യം ഒരു '''ലോസ്സി ചുരുക്കല്‍''' നടത്തുന്നു, ഇതിലൂടെ ശ്രവണ ശേഷിക്കു പുറത്തുള്ളതും (20 - 20000ഹെര്‍ട്സ് പരിധിക്ക് പുറത്തുള്ളവ), മാസ്കിങ്ങ് പ്രതിഭാസം മൂലം കേള്‍ക്കാന്‍ പറ്റാത്തതുമായ ശബ്ദങ്ങള്‍ മൂല ഫയലില്‍ നിന്നും നീക്കം ചെയ്യുന്നു.
==വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികള്‍==
|