"ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
{{ToDisambig|വാക്ക്=ആമ്പല്‍}}
വരി 1:
{{ToDisambig|വാക്ക്=ആമ്പല്‍}}
{{Taxobox
| color = lightgreen
Line 16 ⟶ 17:
| binomial_authority = Salisb. (1805)
}}
ഈ ലേഖനം ആമ്പല്‍ എന്ന ചെടിയെക്കുറിച്ചുള്ളതാണ്‌ ആമ്പല്പൂവ് എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാന്‍ [[ആമ്പല്‍പൂവ്‌ (മലയാളചലച്ചിത്രം)]] നോക്കുക
 
ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ്‌ '''ആമ്പല്‍'''. ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആല്‍ബ . ആമ്പല്‍ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] ദേശീയപുഷ്പമാണ്‌. കേരളത്തില്‍ [[സംഘകാലം|സംഘകാലകൃതികളിലെ]] [[നെയ്തല്‍ തിണ|നെയ്തല്‍ തിണകളിലെ]] പുഷ്പം എന്ന നിലയില്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. [[താമര|താമരയോട്]] സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്‌. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ്‌ വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്‌.
 
== പ്രത്യേകതകള്‍ ==
ആമ്പലിന്റെ തണ്ടിന്‌ മൂന്നു മീറ്ററോളം നീളമുണ്ടാകും. സസ്യങ്ങളില്‍ ശ്വാസോച്ഛ്വാസത്തിനായുള്ള [[സ്റ്റൊമാറ്റ]] (stomata) എന്ന ഭാഗം കരയില്‍ വളരുന്ന സസ്യങ്ങളില്‍ ഇലകള്‍ക്കടിയിലാണ്‌ കാണപ്പെടുക. എന്നാല്‍ ആമ്പലുകളില്‍ ഇവ ഇലക്കു മുകള്‍ഭാഗത്തായാണ്‌ കാണപ്പെടുന്നത്. ഇലയുടെ മുകള്‍ഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതില്‍ നിന്നും പ്രതിരോധിക്കുന്നു.
"https://ml.wikipedia.org/wiki/ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്