"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
പുരാതന ഗ്രീക്കുകാര്‍ ശകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വ ദേശങ്ങള്‍]] എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് [[ഖസാക്കിസ്ഥാന്‍]], [[ഉസ്ബക്കിസ്ഥാന്‍]], [[താജിക്കിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, [[Altay Mountains|അല്‍ത്തായ് മലകള്‍]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍ ''പാര്‍ഥിയന്‍ നിലയങ്ങള്‍'' എന്ന് വിശേഷിപ്പിച്ചു.
 
അസിറിയക്കാര്‍ അശ്‌ഗുസായ് അല്ലെങ്കില്‍ ഇശ്‌ഗുസായ് എന്നാണ്‌ സിഥിയരെ വിളിച്ചിരുന്നത്. ബൈബിളിലാകട്ടെ അശ്‌കെനാസ് എന്നാണ്‌ ഇവര്‍ അറിയപ്പെടുന്നത്. അശ്കെനാസും അവരുടെ കുതിരകളേയും ബാബിലോണീയരുടെ ശത്രുക്കളായാണ് ബൈബിൾ ചിത്രീകരിക്കുന്നത്<ref name=afghans6>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6-Scythian Horsemen|pages=83-84|url=}}</ref>‌<ref>Jeremiah 1:13-14, 4:6;Ezekiel 38:6</ref>. [[സിമേറിയര്‍|സിമേറിയരെ]] സൂചിപ്പിക്കുന്ന ഗിമിറായ് എന്ന വാക്കും പലയിടങ്ങളില്‍ സിഥിയരെ സൂചിപ്പിക്കുന്നതിന് പരസ്പരം മാറ്റി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്‌ പേർഷ്യൻ [[ഹഖാമനീഷ്യന്‍ സാമ്രാജ്യം|ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന]] [[ദാരിയസ്|ദാരിയസിന്റെ]] ത്രിഭാഷാലിഖിതമായ [[ബെഹിസ്തൂൻ ലിഖിതം|ബെഹിസ്തൂൻ ലിഖിതത്തിൽ]] പേർഷ്യൻ ഭാഷയിൽ സിഥിയരെ സൂചിപ്പിക്കുന്ന ശകർ എന്നതിന് നേർപരിഭാഷയായി ഗിമിറായ് എന്നാണ് [[അക്കാഡിയൻ ഭാഷ|അക്കാഡിയൻ ഭാഷയിൽ]] എഴുതിയിരിക്കുന്നത്. ഉല്‍പ്പത്തിപുസ്തകത്തിൽ (10. 2-3) ഗോമറിന്റെ (സിമേറിയർ) മക്കളായാണ് അശ്‌കെനാസിനെ (സിഥിയർ) സൂചിപ്പിക്കുന്നത്<ref name=afghans6/>.
 
== വിവിധ ശകവംശജര്‍ ==
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്