"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നല്‍കിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും, ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌, നീലകണ്‌ഠ സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്‌.
 
ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. 'ദൃഗ്ഗണിതം'(1430),
മൂന്നുകൃതികള്‍ ഉള്‍പ്പെട്ട 'ഗോളദീപിക'(1443), 'ഗ്രഹണാഷ്ടകം', 'ഗ്രഹണമണ്ഡനം', 'ഗ്രഹണന്യായദീപിക', 'ചന്ദ്രഛായാഗണിതം', 'വാക്യകാരണം' എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്‌. 'ആര്യഭടീയം', 'മഹാഭാസ്‌കരീയം', 'മഹാഭാസ്‌കരീയഭാഷ്യം', 'ലഘുഭാസ്‌കരീയം', 'സൂര്യസിദ്ധാന്തം', 'ലഘുമാനസം', 'ലീലാവതി' തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച 'വാക്യദീപിക', 'ഭാ ദീപിക' എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 'ആചാരസംഗ്രഹം', 'ജാതകപദ്ധതി', 'സദ്‌വര്‍ഗഫലം' തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്