"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന 'ദൃഗ്ഗണിതം' രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരന്‍. കേരളത്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള നിയോഗം ഒരാള്‍ സ്വയം ഏറ്റെടുത്തു. ഭാരതപ്പുഴയുടെ തീരത്ത്‌ 55 വര്‍ഷക്കാലം അയാള്‍ അതിനായി സമയം ചെലവിട്ടു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത കാലം. എന്നിട്ടും ആ നിരീക്ഷകന്റെ തപസ്യ നിഷ്‌ഫലമായില്ല. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായി ആ കുറിപ്പുകള്‍ മാറി. 'ദൃഗ്ഗണിതം' എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌. ഗ്രന്ഥകര്‍ത്താവ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്‌.
 
പാലക്കാട്ട്‌ ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ്‌ പില്‍ക്കാലത്ത്‌ വടശ്ശേരി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. 'മുഹൂര്‍ത്തരത്‌നം', 'മുഹൂര്‍ത്ത പദവി' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്തു ഗോവിന്ദഭട്ടതിരി (1237-1295)യുടെ ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു.
 
 
കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരന്‍. 'ദൃഗ്ഗണിതം' എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ്‌ 'ദൃക്‌'. 'പരഹിതം' വേറൊന്ന്‌. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ 'പരഹിത'വും 'ദൃക്കും'.
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്