"അപ്പു നെടുങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: ജനനമരണ വര്‍ഗ്ഗം
വരി 2:
[[മലയാള സാഹിത്യം|മലയാള സാഹിത്യത്തില്‍]] [[നോവല്‍]] വിഭാഗത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയായിരുന്നു '''അപ്പു നെടുങ്ങാടി'''.
== ജീവിതരേഖ ==
കോഴിക്കോട് മാങ്കാവ് പുതിയപറമ്പില്‍ തലക്കൊടിമഠത്തില്‍ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂര്‍വാഴ്ചയായ മാനവിക്രമന്‍ തമ്പുരാന്റെയും മകനായി 1862-ല്‍ ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പില്‍ക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പന്‍ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസില്‍നിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂള്‍ അധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവന്‍)യുടെ മകള്‍ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ട്യൂട്ടറായിരിക്കെ ബി.എല്‍. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എല്‍. പരീക്ഷയില്‍ ആദ്യമുണ്ടായ പരാജയത്തില്‍നിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം. 1888-ല്‍ കോഴിക്കോട്ട് ബാറില്‍ അഡ്വക്കേറ്റായി ചേര്‍ന്നു. 1897-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളില്‍ ശ്രദ്ധചെലുത്തി. മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനി സ്ഥാപിക്കുന്നത് അപ്പു നെടുങ്ങാടിയാണ്. ക്ഷീരവ്യവസായത്തിനുപുറമേ, ജവുളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. വമ്പിച്ച നഷ്ടമാണ് എല്ലാ രംഗങ്ങളിലും സംഭവിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ വ്യവസായഭ്രമം ഈ പരാജയങ്ങളെ നേരിടുവാന്‍ സഹായിച്ചു. 1899-ല്‍ കേരളത്തില്‍ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ല്‍ രജിസ്റ്റേര്‍ഡു കമ്പനിയായുയര്‍ന്നു. . 1906 മുതല്‍ തുടര്‍ന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ച് 1915-ല്‍ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.
1863-ല്‍ [[ഒറ്റപ്പാലം|ഒറ്റപ്പാലത്തിനു]] സമീപം കോതക്കുറിശ്ശി അംശത്തില്‍ ജനിച്ചു. അദ്ധ്യാപകനായും അഭിഭാഷകനായും ജോലി നോക്കിയ അദ്ദേഹം [[1906|1906-ല്‍]] പബ്ലിക് പ്രോസിക്യൂട്ടറായി. [[കേരള പത്രിക]] എന്ന ദിനപത്രത്തിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. [[1887|1887-ല്‍]] മലയാളത്തിലെ ആദ്യത്തെ നോവല്‍ ആയ [[കുന്ദലത]] എഴുതി. [[1899|1899-ല്‍]] കേരളത്തിലെ ആദ്യത്തെ ബാങ്ക് ആയ [[നെടുങ്ങാടി ബാങ്ക്]] സ്ഥാപിച്ചു. കൂടാതെ, ആദ്യത്തെ ക്ഷീരവ്യവസായ കമ്പനി ആരംഭിക്കുകയും ചെയ്തു.
 
{{അപൂര്‍ണ്ണ ജീവചരിത്രം}}
കോഴിക്കോട് നഗരസഭയില്‍ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ല്‍ റാവുബഹദൂര്‍ ബഹുമതി ലഭിച്ചു.
=== സാമൂഹിക-സാഹിത്യപ്രവര്‍ത്തനങ്ങള്‍ ===
അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് എജുക്കേഷന്‍ ഓഫ് വിമന്‍) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തില്‍ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂര്‍) എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു. കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ. 1887-ല്‍ ഇംഗ്ലീഷ് നോവല്‍ രീതിയില്‍ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തില്‍ ശാശ്വതപദവി നേടിക്കൊടുത്തു.
=== മരണം ===
പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബര്‍ 7-ന് അന്തരിച്ചു.
== അവലംബം ==
 
[[വിഭാഗം:മലയാളം നോവലെഴുത്തുകാര്‍]]
{{lifetime|1863|UNKNOWN1933|UNKNOWN|UNKNOWNനവംബര്‍ 7}}
[[en:Appu Nedungadi]]
"https://ml.wikipedia.org/wiki/അപ്പു_നെടുങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്