"റാംജിറാവ് സ്പീക്കിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
വരി 28:
 
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
ബാലകൃഷ്ണന്‍ (സായ് കുമാര്‍) ഒരു തൊഴില്‍ രഹിതനാണ്. തന്റെ അച്ഛന്‍ ഹംസക്കോയയുടെ (മാമുക്കോയ) കയ്യില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ അച്ഛന്റെ ജോലി തിരികെനേടാനായി ബാലകൃഷ്ണന്‍ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാല്‍ ഇവര്‍ തമ്മില്‍ മത്സരമാകുന്നു. [[കല്‍ക്കത്ത|കല്‍ക്കത്തയില്‍]] വലിയ നിലയില്‍ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴില്‍ രഹിതനാണ് ഗോപാലകൃഷ്ണന്‍ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാര്‍ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാന്‍ (ദേവന്‍) എന്ന വ്യവസായിയുടെ ഫോണ്‍ നമ്പറും മാന്നാര്‍ മത്തായണ്ടെ ഫോണ്‍ നമ്പറും ടെലിഫോണ്‍ ഡയറക്റ്ററിയില്‍ തിരിഞ്ഞാണ് കിടക്കുന്നത്. ഇതിനാല്‍ മാന്നാര്‍ മത്തായിക്ക് കിട്ടേണ്ട ഫോണ്‍ വിളികള്‍ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോണ്‍ വിളികള്‍ മാന്നാര്‍ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയില്‍ റാംജി റാവ് (വിജയരാഘവന്‍) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോണ്‍ കോള്‍ തെറ്റായി മാന്നാര്‍ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവര്‍ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാന്‍ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
{{രസംകൊല്ലി-ശുഭം}}
 
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/റാംജിറാവ്_സ്പീക്കിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്