"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
== കവികള്‍ ==
** [[പയ്യൂര്‍ ഭട്ടതിരികള്‍‍|പയ്യൂര്‍ ഭട്ടതിരികള്‍]] - ഒന്‍പത് പേര്‍
ഒരച്ഛനും എട്ട് മക്കളും എന്നു് പറയപ്പെടുന്നു, ഇവരില്‍ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങള്‍ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങള്‍ ലഭ്യമാണു്. [[ഗുരുവായൂര്‍|ഗൂരുവായൂരിനടുത്തുള്ള]] പൂംകുന്നം എന്ന സ്ഥലത്താണ് പയ്യൂര്‍ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരന്‍ എന്ന മകനും മീമാംസയില്‍ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹര്‍ഷികള്‍ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളില്‍ [[കാളിദാസന്‍|കാളിദാസനോടും]] അധ്യാപനത്തില്‍ [[കല്പവൃക്ഷം|കല്പവൃക്ഷത്തോടും]] പ്രഭാവത്തില്‍ [[ശിവന്‍|ശിവനോടും]] തുലനം ചെയ്തിരുന്നു.
 
** [[തിരുവേഗപ്പുറ]] നമ്പൂതിരിമാര്‍ - അഞ്ചുപേര്‍
കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാന്‍ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികള്‍ എന്നു് കരുതിപ്പോരുന്നു: [[കാക്കശ്ശേരി ഭട്ടതിരി|കാക്കശ്ശേരി ഭട്ടതിരിയുടെ]] ഗുരുവായ നാരായണന്‍, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂര്‍ത്തിയും, പിന്നെ അപ്ഫന്‍ നമ്പൂതിരിമാരായ രാമനും, ഉദയനും.
 
** [[മുല്ലപ്പിള്ളി ഭട്ടതിരി]]
 
** [[ചേന്നാസ് നമ്പൂതിരിപ്പാട്]]
താന്ത്രിക കര്‍മ്മങ്ങള്‍, ശില്പശാസ്ത്രം, വിഗ്രഹ നിര്‍മ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കര്‍ത്താവാണ്.
 
** [[കാക്കശ്ശേരി ഭട്ടതിരി]]
ദാമോദര ഭട്ടന്‍ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യസന്ദര്‍ഭത്തില്‍ വച്ച് പട്ടത്താന സദസ്സില്‍ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളില്‍ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.
 
** [[ഉദ്ദണ്ഡശാസ്ത്രികള്‍]]
ശാസ്ത്രികള്‍ [[കര്‍ണ്ണാടകം|കര്‍ണ്ണാടകത്തിലെ]] (അന്നത്തെ മൈസൂര്‍) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാര്‍ഷിക പട്ടത്താനത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചു. [[കോകിലസന്ദേശം]], [[മല്ലികമാരുതം]] എന്നിവയാണ്‌ പ്രശസ്തമായ രചനകള്‍. [[കോകിലസന്ദേശം]] മഹാകാവ്യവും മല്ലികമാരുതം മാലതീമധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.
 
** [[ചെറുശ്ശേരിപൂനം നമ്പൂതിരി|ചെറുശ്ശേരി പൂനം നമ്പൂതിരി]]
[[മലയാളം|മലയാളഭാഷയിലാണ്]] കൃതികള്‍ മുഴുവനും. പ്രസിദ്ധമായ കൃതി [[രാമായണം ചമ്പു|രാമായണം ചമ്പുവാണ്]]. [[ഭാരതം ചമ്പു|ഭാരതചമ്പുവും]] അദ്ദേഹമാണ് രചിച്ചത് എന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്‌.
 
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്