"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിവിധ ശകവംശജര്‍: അഫ്ഘാനിസ്താന്‍ തലയില്‍
വരി 25:
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ച [[ഇന്തോ സിഥിയര്‍]], ഒന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട [[കുശാനര്‍]], ഇതേ സമയം ഇന്ത്യയിലെ [[ഗുജറാത്ത്]]പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന [[പടിഞ്ഞാറന്‍ സത്രപര്‍]] തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്‌.
=== ആരിയസ്പോയി ===
[[അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് തെക്കുപടിഞ്ഞാറന്‍ [[അഫ്ഘാനിസ്താന്‍]] പ്രദേശത്തെ ഒരു ജനവിഭാഗമായിരുന്നു അരിയസ്പോയി അഥവാ അരിയംസ്പോയി. '''യുവെര്‍ഗെതായി''' എന്നും ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നു. ഒരു സിഥിയന്‍ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ച ഈ ജനവിഭാഗത്തിന്‌ [[മഹാനായ സിറിയസ്സൈറസ്]] ആണ്‌ ഈ പേര്‌ നല്‍കിയത് എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ഇവരുടെ സമൂഹത്തില്‍ [[കുതിര|കുതിരക്കുള്ള]] പ്രാധാന്യം എടുത്തുപറയേണ്ടതാണ്‌. കുതിര എന്നതിന്റെ ഇറാനിയന്‍ വാക്കായ '''ആസ്പ്''' എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ്‌ ഇവരുടെ പേരിട്ടിരിക്കുന്നത്. അലക്സാണ്ടറുടെ സംഘാംഘമായ [[ആരിയന്‍|ആരിയന്റെ]] അഭിപ്രായത്തില്‍ മേഖലയിലെ മറ്റു ജനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഭരണരീതിയാണ്‌ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ വടക്കുനിന്ന് [[ഹെറാത്ത് ഇടനാഴി]] വഴി വന്ന സിഥിയന്മാരുടെ പിന്‍ഗാമികളാണ്‌ ഇവരെന്ന് കരുതപ്പെന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=120|url=}}</ref>‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്